Business

കടലിലും അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി എയര്‍ടെല്‍

വിശാഖപട്ടണം: കടലിലും അതിവേഗ ഇന്റര്‍നെറ്റ് സേവനവുമായി എയര്‍ടെല്‍. തീരത്ത് നിന്നും 15 കിലോമീറ്റര്‍ അകലെ കടലില്‍ 4ജി ലഭ്യമാക്കിയാണ് എയര്‍ടെല്‍ പുതിയ ചുവടുവെയ്പ്പ് നടത്തിയത്. വിശാഖപട്ടണത്ത് നടക്കുന്ന രാജ്യാന്തര ഫ്‌ളീറ്റ് റിവ്യൂവിന്റെ ഭാഗമായാണ് രാജ്യത്ത് ആദ്യമായി ഇങ്ങനെയൊരു സേവനം തുടങ്ങിയിരിക്കുന്നത്.

നേരത്തെ തീരത്ത് നിന്നും 2 കിലോമീറ്റര്‍ അകലെ വരെ മാത്രമേ 3ജി, 4ജി സേവനം ലഭ്യമായിരുന്നുള്ളൂ. 2ജി കണക്റ്റിവിറ്റി മാത്രമേ പിന്നീട് ലഭിച്ചിരുന്നുള്ളൂ. രാജ്യാന്തര ഫ്‌ളീറ്റ് റിവ്യൂവിന്റെ ഭാഗമായി നാവികസേനാ അധികൃതരുടെ ആവശ്യപ്രകാരമാണ് എയര്‍ടെല്‍ ഈ സേവനമൊരുക്കിയത്. തീരത്ത് നിന്നകലെ നങ്കൂരമിട്ടിരിക്കുന്ന വിവിധ രാജ്യങ്ങളിലെ യുദ്ധക്കപ്പലുകള്‍ക്കും നാവികര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യങ്ങളും മറ്റും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനമൊരുക്കിയതെന്ന് എയര്‍ടെല്‍ ആന്ധ്രാ പ്രദേശ്-തെലങ്കാന സിഇഒ വെങ്കിടേഷ് വിജയരാഘവന്‍ വ്യക്തമാക്കി.

24 വിദേശ കപ്പലുകളുള്‍പ്പെടെ തൊണ്ണൂറോളം കപ്പലുകളാണ് ബംഗാള്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരിക്കുന്നത്. പുതിയ സേവനത്തിനായി എത്ര ടവറുകള്‍ സ്ഥാപിച്ചുവെന്ന കാര്യം കമ്പനി രഹസ്യമായി വച്ചിരിക്കുകയാണ്. ഫ്‌ളീറ്റിന് ശേഷവും സേവനം തുടരാനാണ് പ്രാഥമിക തീരുമാനമെന്ന് വെങ്കിടേഷ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button