വിശ്വാസത്തിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ്താരം ഹാഷിം അംലയെടുക്കുന്ന നിലപാടുകള്‍ ഏറെ പ്രശസ്തമാണ്. എന്നാലിപ്പോള്‍ അംലയെക്കുറിച്ച് നവമാധ്യമങ്ങളില്‍ ഒരു ചര്‍ച്ച കത്തിപ്പടരുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരമ്പര കളിക്കാന്‍ വന്നപ്പോള്‍ അഭിമുഖത്തിനെത്തിയ ഇന്ത്യന്‍ ടി.വി അവതാരകയോട് ശരീരം മുഴുവന്‍ മറച്ചില്ലെങ്കില്‍ അഭിമുഖം നല്‍കില്ലെന്ന് അംല പറഞ്ഞത്രെ. പ്രമുഖ ക്രിക്കറ്റ് വെബ് പോര്‍ട്ടലായ സ്‌പോര്‍ട്‌സ് കീഡയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലെ പ്രമുഖ ചാനലായ ഇന്ത്യന്‍ ടി.വി അവതാരകയോട് ഹാഷിം അംല പറഞ്ഞതിങ്ങനെ… ” ക്ഷമിക്കണം, എന്നെ ഇന്റര്‍വ്യൂ ചെയ്യണമെങ്കില്‍ നിങ്ങള്‍ ശരീരം മറച്ചു വരൂ. എങ്കില്‍ മാത്രമേ എനിക്ക് ഇന്റര്‍വ്യൂ നല്‍കാന്‍ കഴിയുകയുള്ളൂ ”. കഴുത്തിറക്കമുള്ള ടോപും, സ്‌കെര്‍ട്ടും ധരിച്ച അവതാരിക ഒടുവില്‍ ശരീരം മറച്ചു വന്നതിനു ശേഷമാണ് അംല ഇന്റര്‍വ്യൂ ചെയ്യാന്‍ അനുവദിച്ചത്. അംലയുടെ ഈ നടപടിയെ പുകഴ്ത്തി നിരവധി ഇസ്ലാമിക് ഗ്രൂപ്പുകള്‍ രംഗത്തെത്തിയതായി സ്‌പോര്‍ട്‌സ് കീഡാ റിപ്പോര്‍ട്ടു ചെയ്തു.
മുന്‍പ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ജേഴ്‌സിയില്‍ ബിയര്‍ കമ്പനിയുടെ ലോഗോ വെച്ചപ്പോള്‍ അത് ജേഴ്‌സിയില്‍ ധരിക്കാന്‍ വിസമ്മതിച്ച അംല പകരം 500 ഡോളര്‍ പിഴയടയ്ക്കാന്‍ തയ്യാറാകുകയായിരുന്നു. ഇസ്ലാം മദ്യപാനത്തെ പൂര്‍ണമായും വിലക്കുന്നു. അതിനാല്‍ താനിത് ധരിക്കില്ലെന്നായിരുന്നു അംലയെടുത്ത നിലപാട്. ഈ ആവശ്യം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.
Post Your Comments