Kerala

പോയി ഭരണഘടന വായിച്ചുപഠിക്കൂ, വിഎസിനോട് ഗവര്‍ണര്‍: പ്രതിപക്ഷത്തിനുനേരെ രൂക്ഷ വിമര്‍ശം

തിരുവനന്തപുരം:  പതിമൂന്നാം നിയമ സഭയുടെ അവസാന ബജറ്റ് സമ്മേളനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയപ്പോള്‍ രൂക്ഷ വിമര്‍ശനുമായി ഗവര്‍ണര്‍ പി സദാശിവം. എല്ലാത്തിനും ഒരു പരിധിയുണ്ട് നിങ്ങള്‍ കാണിക്കുന്നതൊക്കെ ലോകം കാണുന്നുണ്ടെന്നു മറക്കരുതെന്നും കോടിയേരി ബാലകൃഷ്ണനെ ഗവര്‍ണര്‍ താക്കീതു ചെയ്തു. നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നു പറഞ്ഞ വിഎസിനോട് നിങ്ങള്‍പ്പോയി ഭരണഘടന വായിച്ചു പഠിക്കുവെന്നും, നിങ്ങള്‍ എത്ര ബഹളം വെച്ചാലും എന്റെ കടമ നിര്‍വ്വഹിച്ചെ താന്‍ മടങ്ങുകയുള്ളുവെന്നു ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറഞ്ഞു. പ്രതിപക്ഷം വീണ്ടും ബഹളം തുടര്‍ന്നപ്പോള്‍ ഒന്നുകില്‍ മിണ്ടാതിരിക്കു അല്ലെങ്കില്‍ ഇറങ്ങിപ്പോകുവെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തോട് പറയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button