ആലപ്പുഴ: ഹരിപ്പാടാണ് ചിട്ടിക്കമ്പനിയുടെ പേരിൽ സ്ത്രീകൾ ഉൾപ്പടെ മൂന്ന് പേർ ചേർ ന്ന ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.കുമാരപുരം തറയിൽ തെക്കതിൽ മോനിഷ (29), കരുവാറ്റ വടക്ക് മല്ലശേരിൽ കിഴക്കതിൽ സുനിത കുമാരി (25), കുമാരപുരം ശ്രീരംഗത്ത് ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്. കുമാരപുരം കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന സാന്ത്വനം ഫെഡറേഷന്‍ എന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. സ്ത്രീകളിൽ നിന്നാണ് സംഘം ലക്ഷങ്ങൾ തട്ടിയത്.സ്ഥാപനത്തിന്റെ പേരിൽ ഓരോ സ്ഥലത്തും ചെറിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് സ്വയംതൊഴിലിന് വൻതുക വായ്പ നല്‍കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
എട്ടംഗങ്ങൾ വീതമുള്ള ഗ്രൂപ്പിൽ നിന്നും ആയിരം രൂപയും അതിന് മുകളിലും തുക പിരിച്ചു.എൺപത് ഗ്രൂപ്പുകളിൽ നിന്നായി രണ്ടായിരത്തോളം സ്ത്രീകളിൽ നിന്ന് പണം തട്ടി. ഹരിപ്പാട്, മാവേലിക്കര, ചെന്നിത്തല എന്നിവിടങ്ങളിലെ സ്ത്രീകൾക്കാണ് പണം നഷ്ടമായത്.പ്രതികളായ രണ്ട് സ്ത്രീകളും വാഗ്ദാനം ചെയ്തത് പോലെ വായ്പ ലഭിച്ചില്ല. ഇതോടെ തട്ടിപ്പിന് ഇരയായ സ്ത്രീകൾ ഇവരെ ഫോണിൽ വിളിയ്ക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം സ്ത്രീകളെ ചിട്ടിയുടമകളുടെ യോഗം എന്ന് പറഞ്ഞ് വിളിച്ച് വരുത്തി. ഈ യോഗത്തില്‍ തട്ടിപ്പിനിരയായവരും മറ്റുള്ളവരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമായി.പൊലീസെത്തി ഇരു കൂട്ടരേയും സ്റ്റേഷനിൽ എത്തിച്ചു. തട്ടിപ്പുകാരായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. ഇവരുടെ വീടുകളും ഓഫീസും പൊലീസ് പരിശോധിച്ചു.അന്വേഷണം നടക്കുന്നു.
Post Your Comments