റിയ അന്ന മരിയ
പുരുഷന്മാർക്ക് ജീവിതത്തിൽ ആനന്ദിക്കാമെങ്കിൽ ഞങ്ങൾക്കെന്തു കൊണ്ട് അതിനു കഴിയില്ല? ഇന്നത്തെ സ്ത്രീകൾ ഇത്തരം ചോദ്യം ചെയ്യലുകൾ ഉയർത്താൻ ഇന്ന് മടിക്കുന്നില്ല.
ഇത് പറയുന്നത് ഇന്ത്യയിലെ പ്രശസ്ത സെക്സോളജിസ്റ്റായ 91 കാരൻ ഡോ. മഹിന്ദർ വാട്സ ആണ്. വാരികകളിലെ ലൈംഗികപരമായ ചോദ്യോത്തര കോളങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന് വ്യക്തമായി അറിയാം ഇന്നിലെ പെണ്ണിന്റെയും ആണിന്റെയും സ്പന്ദനം. മനുഷ്യർക്ക് അവരുടെ ശരീരങ്ങൾക്ക് എന്ത് വേണമെന്നും അത് വേണമെന്നുള്ള ശബ്ദമുയര്താനുംല്ല ആഗ്രഹം.
പണ്ട് അതായത് ഏതാണ്ട് ഒരു ശതാബ്ദം വരെ പുരുഷന്മാരുടെ താൽപ്പര്യങ്ങൾ മാത്രമായിരുന്നു ലൈംഗികബന്ധത്തിൽ പരമ പ്രധാനം എന്നിരുന്നെങ്കിൽ ഇന്ന് സ്ത്രീയ്ക്കും അഭിപ്രായങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു. അവൾ അവളുടെ ആവശ്യങ്ങള ഉറക്കെ പറയാൻ ഇപ്പോൾ ഒട്ടും മടിയ്ക്കുന്നില്ല, അത് ഭർത്താവിനോടോ കാമുകനോ സംശയം ചോദിക്കേണ്ട ഡോക്ടറോടായാലും ശരി. വ്യക്തമായ ചോദ്യങ്ങള ഇന്നവളുടെ നാവിൻ തുമ്പിലുണ്ട് .
മറ്റേതൊരു സ്വാതന്ത്ര്യവും എന്നാ പോലെ ലൈംഗികതയിലും സ്ത്രീ സ്വാതന്ത്ര്യം ആഗ്രഹിച്ചും പ്രഖ്യാപിച്ചും തുടങ്ങിയെന്നു തനിയ്ക്ക് വരുന്ന ചോദ്യങ്ങൾ തെളിയിക്കുന്നു എന്ന് ഡോക്ടർ മഹീന്ദർ അഭിപ്രായപ്പെടുന്നു. ശരീരത്തെ കുറിച്ചും ശരീര ഭാഗങ്ങളുടെ പേരുകളെ കുറിച്ചും വ്യക്തമായ വിവരമുണ്ട് ഇന്നത്തെ സ്ത്രീയ്ക്ക്. അസ്വസ്ഥതകൾ എന്തൊക്കെയാണെന്നും ധാരണയുണ്ട്, അതിനാൽ തന്നെ അതെ കുറിച്ച് തുറന്നു സംസാരിക്കാനും അവര്ക്ക് മടിയില്ല.
ഇപ്പോഴും ഇന്ത്യയിലെ പല സ്കൂളുകളിലും ലൈംഗിക വിദ്യാഭ്യാസം നൽകുന്നില്ല. ഇത്തരം കാര്യങ്ങൾ അറിയാൻ താല്പ്പര്യം കാണിക്കുന്ന പ്രായത്തിൽ അപരിചിതർ കുട്ടികളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരികയും നിരവധി ഉത്തരങ്ങളാൽ അവരുടെ സംശയങ്ങളെ ദൂരീകരിയ്ക്കുകയും ചെയ്യും. എന്നാൽ ഇത്തരം ഉത്തരങ്ങൾ അവരിൽ സമഷയങ്ങൾ മാത്രമാണു ഉണ്ടാക്കുക. ലൈംഗിക ബന്ധങ്ങളെ കുറിച്ചും സ്വയം ഭോഗത്തെ കുറിച്ചും മറ്റുമൊക്കെയുള്ള മിഥ്യാ ധാരണകൾ ഈ പ്രായത്തിൽ കുട്ടികളിൽ അടിയുറച്ചു പോയാല അവരുടെ ജീവിതത്തെ പോലും അത് മാറ്റി മറിചെന്നു വരാം. അതിനാൽ തന്നെ കുട്ടികളിൽ ലൈംഗിക വിദ്യാഭ്യാസം എന്നത് അത്യാവശ്യമായി നല്കേണ്ട ഒന്ന് തന്നെയാണ്. പഴയ കാലഘട്ടമല്ല ഇത്. ഇന്രര്നെടിലൂടെയും മറ്റു മാദ്ധ്യമങ്ങളിലൂടെയും ലൈവ് ആയി ഉള്ള അറിവുകൾ പോലും കിട്ടുന്ന കാലമായതിനാൽ തന്നെ എന്താണ് ശരിയെന്നും എന്താണ് തെറ്റെന്നുമുള്ള ബോധ്യം ചെറു പ്രായത്തിൽ തന്നെ കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഡോ. മഹീന്ദരിനും ഇതേ അഭിപ്രായം തന്നെയാണുള്ളത്.
സൈബർ സെക്സ് വളരെയധികം സാധാരണക്കാരിലെയ്ക്ക് വരെ എത്തിക്കൊണ്ടിരിക്കുന്ന സമയമാണിത്. കൌമാരക്കാരായ കുട്ടികൾ വളരെ പെട്ടെന്ന് ഇതിലേയ്ക്ക് അടിമകളായി പോവുകയും ചെയ്യാം. ശരീരത്തിനു ആവശ്യമുള്ള സമയം എല്ലായ്പ്പോഴും അത് ലഭിക്കണമെന്നില്ല എന്നിരിക്കെ സംസ്കാരത്തിന്റെ നിലപാടുകൾ കൂടി കുട്ടികളെ തിരിച്ചറിയിക്കേണ്ടത് അത്യാവശ്യമാണ്. ഭാവിയിൽ അനാവശ്യമായ ശാരീരിക ഇടപെടൽ ഒരിക്കലും കുട്ടികളെ ലൈംഗികമായ അസുഖങ്ങളിലെയ്ക്കോ മാനസിക ബുദ്ധിമുട്ടുകളിലെയ്ക്കോ എത്തിയ്ക്കാൻ ഇടവരരുത് എന്നത് തന്നെയാണ് പ്രധാനം. സ്വയംഭോഗത്തിന്റെ ആവശ്യകത, സൈബർ സെക്സിലെ അപകടങ്ങൾ എന്നിവ സ്കൂൾ പഠനത്തിന്റെ ഭാഗമാക്കാനുള്ള സമയം കഴിഞ്ഞു എന്ന് തന്നെ പറയേണ്ടി വരും. കാരണം സ്ത്രീകൾ മാത്രമല്ല കുട്ടികളും ഏറെ മാറി കഴിഞ്ഞു. കാലം അവരെ മാറ്റിക്കഴിഞ്ഞു.
Post Your Comments