KeralaNews

ഉമ്മന്‍ ചാണ്ടിക്കെതിരായ അഴിമതിയാരോപണം: രാഹുല്‍ ഗാന്ധി മൗനം വെടിയണമെന്ന് പ്രകാശ് ജാവദേക്കര്‍

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ അഴിമതിയാരോപണത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൗനം വെടിയണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. ആരോപണ വിധേയനായ കേരളാ മുഖ്യമന്ത്രി തല്‍സ്ഥാനം രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉമ്മന്‍ ചാണ്ടിക്കെതിരെ ഇത്രയും തെളിവുകള്‍ വന്നിട്ടും രാജി ആവശ്യപ്പെടാന്‍ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല എന്ന് രാഹുല്‍ വ്യക്തമാക്കണം. എല്ലാവരുടേയും രാജി ആവശ്യപ്പെടുന്ന രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ സിപിഎം നേതാവ് സീതാറാം യെച്ചൂരിയും ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കും. കസ്തൂരിരംഗന്‍ വിഷയത്തില്‍ രണ്ട് മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button