ന്യൂഡല്‍ഹി: സിയാച്ചിന്‍ മലനിരകളില്‍ ഹിമപാതത്തില്‍പ്പെട്ട് കാണാതായ സൈനികരെ കണ്ടെത്താമെന്നുള്ള പ്രതീക്ഷ കുറഞ്ഞു. സൈനികരെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതാണ് ഇതിന് കാരണം.
സൈനികര്‍ക്കായുള്ള തെരച്ചിലിന് പ്രത്യേക സംഘത്തേയും സ്‌നിഫര്‍ നായ്ക്കളേയും രക്ഷാപ്രവര്‍ത്തനത്തിനുള്ള പ്രത്യേക ഉപകരണവും ലേയില്‍ എത്തിച്ചിരുന്നു. ലഡാക്ക് മേഖലയിലെ വടക്കന്‍ മലനിരകളില്‍ സമുദ്രനിരപ്പിന് 19,600 അടി ഉയരത്തിലുള്ള സൈനിക പോസ്റ്റിലാണ് ഹിമപാതമുണ്ടായത്. കാണാതായവര്‍ മദ്രാസ് റെജിമെന്റിലുണ്ടായിരുന്നവരാണ്.
Post Your Comments