ഗുഡ്ഗാവ്: ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മരുമകന്റെ കാര്‍ തോക്കുധാരികളായ അഞ്ചുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി. സിക്കന്ദര്‍പൂര്‍ മെട്രോ സ്‌റ്റേഷനു സമീപം ജനത്തിരക്കേറിയ മെഹറോളി-ഗുഡ്ഗാവ് റോഡില്‍ വെച്ചാണ് സംഘം ലാലുവിന്റെ മരുമകന്‍ വിനീത് യാദവിന്റെ കാര്‍ വളഞ്ഞത്.
സംഭവസമയം വിനീത് കാറില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഹരിപ്രകാശായിരുന്നു കാര്‍ ഓടിച്ചിരുന്നത്. കാര്‍ തടഞ്ഞ അക്രമികള്‍ ഡ്രൈവറെ കാറില്‍ നിന്നും വലിച്ച് പുറത്തിട്ട ശേഷം കാറുമായി കടന്നുകളയുകയായിരുന്നുവെന്ന് ഗുഡ്ഗാവ് അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ ഹവാസിങ് പറഞ്ഞു. ലാലുപ്രസാദ് യാദവിന്റെ മകള്‍ ഹേമയുടെ ഭര്‍ത്താവാണ് വിനീത്.
ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം മറ്റുചില ആവശ്യങ്ങള്‍ക്കായാണ് ഗുഡ്ഗാവില്‍ എത്തിയത്. പോലീസ് ആയുധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.
Post Your Comments