East Coast Special

ആദ്യത്തെ പ്രണയം ഓർമ്മയുണ്ടോ?

ഗൌരിലക്ഷ്മി

ആദ്യ പ്രണയ ത്തെ കുറിച്ച് വാച്ചലാരാകാത്തവർ ആരെങ്കിലും ഉണ്ടാകുമോ? സ്കൂളിൽ പടി ക്കുന്ന കാലം മുതൽ മനസ്സിനുള്ളിലെയ്ക്ക് വന്നു കയറി പോകുന്നവര, നൊമ്പരപ്പാടുകൾ വർഷങ്ങളോളം അവശേഷിപ്പിക്കുന്നവർ, നേർത്തൊരു ചിരിയോടെ ഓർമ്മിക്കപ്പെടുന്നവർ, അനുഭവങ്ങള നിരവധിയാണ്. എത്രയായാലും ആദ്യ കാല പ്രണയങ്ങൾ സുഖമുള്ള ഓർമ്മകൾ തന്നെ എന്നതിൽ സംശയമില്ല.

സ്കൂൾ പഠന കാലത്ത് തോന്നിയ ഇഷ്ടത്തെ ഒരു ചങ്കിടിപ്പ് മാത്രമായി ഒതുക്കിയതു കൊണ്ടു തന്നെ പ്രണയം എന്ന വാക്കിൽ അത് എത്തിപ്പെടുന്നേയില്ല. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, ആദ്യമായി മനസ്സിനെ തിരിച്ചറിഞ്ഞത്. പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള അതി തീവ്രമായ ആഗ്രഹം. ഏത്ര ഒതുക്കി വച്ചാലും അതിങ്ങനെ മുല്ലവള്ളി പോലെ പടർന്നു കയറുകയാണ്. ചിലപ്പോൾ ഹൃദയത്തിൽ വേരുകളാഴ്ത്തുകയാണ്. ആ സമയത്താണ്, അയാൾ ആ അമ്പലമുറ്റത്ത് വന്ന് നീട്ടി വിളിച്ചത് “ഗൌരിക്കുട്ടീ” എന്ന്.
ക്ഷേത്രവും പരിസരവുമായി അപാരമായ ഒരു ഹൃദയബന്ധം അല്ലെങ്കിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് ദീപാരാധനയുടെ തിളക്കത്തിനിടയിലൂടെ എന്നെ മാത്രം നോക്കുന്ന രണ്ടു കണ്ണുകളിൽ ആരാധനയാണോ ഇഷ്ടമാണോ എന്തെന്നറിയാത്ത ഒരു ഭാവം.

ചങ്കിടിപ്പ് കൂട്ടുന്ന രണ്ട് കണ്ണുകളല്ലാതെ മറ്റൊന്നും ആ പ്രണയം അവശേഷിപ്പിച്ചില്ല. ഒരു വരി പോലും മിണ്ടിയില്ല, ഒരു പാട്ടു പോലും പരസ്പരം പാടിയുമില്ല. അമ്പലമുറ്റത്തു ഉരുകി തീർന്ന ഒരു ഇഷ്ടം. എപ്പൊഴോ എങ്ങനെയോ അതലിഞ്ഞു പോയി. പ്രണയം ഹൃദയത്തിൽ നിന്ന് കുടിയിറങ്ങുന്നില്ല എന്ന മരവിപ്പോടെ കാലം പിന്നെയും കടന്നു പോകുന്നു.

പിന്നെയുമെത്ര മുഖങ്ങൾ .പുസ്തകത്താളിലെ കവിതകൾ താളത്തിൽ ഉറക്കെ വായിച്ച് പ്രണയം തോന്നിപ്പിച്ച അദ്ധ്യാപകൻ , അതിനെ പ്രണയമെന്ന് വിളിക്കാൻ വയ്യ. ആരാധനയായിരുന്നില്ലേ അത്… വീണ്ടും വീണ്ടും കേൾക്കാൻ മാത്രമായിരുന്നു മോഹം ഉയർന്ന ഒച്ചയിൽ ആ കവിത ബാലന്‍ മാഷിന്‍റെ
“ചൂടാതെ പോയി നീ നിനക്കായ് ഞാൻ
ചോര ചറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ …”
എത്ര നാൾ നടന്നു ആരുമില്ലെങ്കിലും ഹൃദയത്തിൽ കിനിഞ്ഞിറങ്ങുന്ന ആ തണുപ്പുമായി…
വഴിപോക്കരായി വന്നു കയറിയവരെല്ലാം വെറുതേ നോവിച്ചിട്ട് ഒന്നും മിണ്ടാതെ പടിയിറങ്ങിപ്പോയി. മിണ്ടാത്തത് അവരോ അതോ എന്നിലെ നിസ്സംഗയായ ഒരുവളോ എന്നറിയില്ല.
എപ്പൊഴും പ്രണയത്തെ കുറിച്ച് ഉറക്കെ സംസാരിക്കുന്ന ഒരുവൾക്ക് അതിനെ കുറിച്ച് ആധികാരികമായി എഴുതാൻ അറിയില്ലെന്നു വന്നാൽ … സത്യമാണ്…
പ്രണയിക്കുവാനല്ലാതെ, അതിൽ തീരുവാനല്ലാതെ അതേ കുറിച്ച് രണ്ടു വാക്കെഴുതുവാന്‍ എനിക്കറിയില്ല. ആത്മാവിലുണ്ട്… അക്ഷരങ്ങളിൽ പോലും വരാത്ത ഒരു ഉൾവേദന… എത്ര കിട്ടിയാലും മതിവരാത്ത ഒരു അത്യഗ്രഹിയുടെ വേദന.

shortlink

Related Articles

Post Your Comments

Related Articles


Back to top button