Kerala

സര്‍ക്കാരിന്റെ ജനപിന്തുണ പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ ജനപിന്തുണ പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്നും അവസാനസമയത്ത് തടസങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രതിപക്ഷ നീക്കത്തെ ജനങ്ങള്‍ തള്ളിക്കളയുമെന്നും, സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതായും അത് റിസള്‍ട്ട് ഉണ്ടാക്കുന്നുവെന്നും ജനങ്ങളത് രണ്ട് കൈയും നീട്ടി സ്വീകരിക്കുന്നുണ്ടെന്നും ഇതാണ് പ്രതിപക്ഷത്തെ അസ്വസ്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.OO

ആക്ഷേപങ്ങളില്‍ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്തിന് പ്രതിപക്ഷം ഭയപ്പെടണമെന്നും രണ്ടോ മൂന്നോ മാസം കൂടി കാത്തിരുന്നാല്‍ പോരേയെന്നും മുഖ്യമന്ത്രി ചോദിച്ചു. സോളാര്‍ കേസില്‍ ബെന്നി ബഹനാന്‍ എം.എല്‍.എയും തമ്പാനൂര്‍ രവിയും പ്രതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് അവര്‍  തന്നെ മറുപടി പറഞ്ഞതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സോളാര്‍ അഴിമതിയാരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനുള്ള യു.ഡി.എഫ് നിര്‍ദ്ദേശം സര്‍ക്കാര്‍തലത്തില്‍ പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കും. തനിക്കെതിരായ ആരോപണത്തില്‍ ഒരു ശതമാനമെങ്കിലും ശരിയുണ്ടെങ്കില്‍ ഈ സ്ഥാനത്തിരിക്കാന്‍ പോയിട്ട് പൊതുരംഗത്ത് നില്‍ക്കാന്‍ തനിക്ക് യോഗ്യതയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 ഐ.ജി ടി.ജെ. ജോസ് കേസിന്റെ രേഖകള്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നടപടിയുമുണ്ടാകും.
സോളാറുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും എല്ലാവര്‍ക്കും ബോദ്ധ്യപ്പെടുന്ന തരത്തില്‍ കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരും. മനഃസാക്ഷിയാണ് തന്റെ ശക്തി. ആരോപണമുന്നയിക്കുന്നവര്‍ക്ക് തെളിവായി ഒരു കടലാസ് കൊടുക്കാനെങ്കിലും കഴിഞ്ഞോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പോക്കുവരവ് ചെയ്തു കൊടുക്കാന്‍ താന്‍ ശുപാര്‍ശ ചെയ്‌തെന്നാണ് പറയുന്നത്. സേവനാവകാശ നിയമമുള്ള നാടാണിത്. പോക്കുവരവിന് അപേക്ഷ നല്‍കിയാല്‍ നിശ്ചിത ദിവസത്തിനകം ചെയ്തു കൊടുക്കേണ്ടതുണ്ട്. ടൈപ്പ് ചെയ്താണ് ഇതു നല്‍കിയത്. ഇത്തരം അപേക്ഷകളില്‍ ഇനിയും ശുപാര്‍ശ ചെയ്തു കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താനിപ്പോഴും പറയുന്നു ഈ ഇടപാട് കൊണ്ട് ഒരു രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടില്ല. ഒരു രൂപയുടെ പോലും ആനുകൂല്യം തട്ടിപ്പുകാര്‍ക്ക് കിട്ടിയിട്ടുമില്ല.പ്രതിപക്ഷം എന്തുകേട്ടാലും ചാടിപ്പുറപ്പെടും. ബിജു രാധാകൃഷ്ണന്റെ കൂടെ കോയമ്പത്തൂര്‍ വരെ പോയി നാണംകെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button