Nattuvartha

മുഹൂര്‍ത്ത സമയത്ത് വധുവിനെ കാണാനില്ല, വധു എത്തിയപ്പോൾ വരനില്ല, ആലപ്പുഴയിലെ കല്യാണം രസകരം.

ആലപ്പുഴയില്‍ നടന്ന ഒരു കല്യാണമാണ് സിനിമയെ പോലും വെല്ലുന്ന തരത്തില്‍ അതിഥികളുടെ മനം കവർന്നത്.. അമ്മുവിന്റെ കല്യാണമാണ് ഏഴാം വയസ്സിൽ ഫയർ എസ്‌കേപ്പ് അവതരിപ്പിച്ച മിടുക്കിയെ മുതുകുളംനിവാസികൾ മറക്കാനിടയില്ല. വിവാഹത്തിനും അമ്മു മാജിക്ക് കാട്ടുമെന്ന് അവരൊട്ട് പ്രതീക്ഷിച്ചതുമില്ല.വിവാഹത്തിന്റെ മാജിക് ഇങ്ങനെ,മുഹൂർത്തസമയത്ത് അമ്മുവിനെ കാണാനില്ല. കാണികള്‍ ഞെട്ടിയിരിയ്ക്കുമ്പോൾ അതാ വേദിയില്‍ അമ്മു പ്രത്യക്ഷപ്പെടുന്നു. വരനെവിടെ?വധു എത്തിയപ്പോൾ വരനില്ല. വീണ്ടും മാജിക്. വേദിയിൽ. സെറ്റ് ചെയ്ത താമരയ്ക്കുള്ളിൽ നിന്നും വരൻ ഉയർന്നു വന്നു. (വീഡിയോ കടപ്പാട് : മനോരമ )

shortlink

Post Your Comments


Back to top button