NewsIndia

വ്യോമയാന ഭീമന്‍ ബോയിംഗ് ഇന്ത്യയില്‍ ദശലക്ഷങ്ങളുടെ നിക്ഷേപത്തിനൊരുങ്ങുന്നു: ചിറകുവിരിക്കാന്‍ തയ്യാറെടുത്ത് മേക്ക് ഇന്‍ ഇന്ത്യ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍മ്മപദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുമായി സഹകരിക്കാന്‍ അമേരിക്കയിലെ വ്യോമയാന ഭീമനായ ബോയിംഗ് തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ഡോളറാണ് ബോയിംഗ് നിക്ഷേപിക്കുക. ഇന്ത്യയില്‍ സൂപ്പര്‍ ഹോര്‍നെറ്റ് ഫൈറ്റര്‍ ജെറ്റുകള്‍ നിര്‍മ്മിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുന്നതായി ബോയിംഗിലെ പരമോന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സൂപ്പര്‍ ഹോര്‍നെറ്റിലൂടെ മേക്ക് ഇന്‍ ഇന്ത്യയുമായി നേരിട്ട് ബന്ധപ്പെടാമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പ്രസിഡന്റും സി.ഇ.ഓയുമായ ഡെന്നീസ് മ്യൂലന്‍ബര്‍ഗ് അറിയിച്ചു. ബോയിംഗ് ഇന്ത്യയിലൂടെ അഞ്ചാം തലമുറ ഫൈറ്റര്‍ ജെറ്റുകളെ വികസിപ്പിക്കാനും പദ്ധതിയുണ്ട്. തങ്ങളും ലോക്ക്ഹീഡ് മാര്‍ട്ടിനും ചേര്‍ന്നാണ് എഫ് 22 റാപ്റ്ററുകള്‍ വികസിപ്പിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകളില്‍ വന്‍കിട നിക്ഷേപങ്ങളാണ് ഭാവി ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു എയര്‍ക്രാഫ്റ്റ് കാരിയറില്‍ നിന്ന് പറക്കാനും ഇറങ്ങാനും സാധിക്കുന്ന എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഇരട്ട എഞ്ചിനുള്ള വിവിധോദ്ദേശ സൂപ്പര്‍ സോണിക് വിമാനമാണ് എഫ്.എ 18 സൂപ്പര്‍ ഹോര്‍നെറ്റ്. ആവശ്യമുള്ള പദ്ധതികളില്‍ തല്‍പ്പരനായി ഒറു ഉപഭോക്താവ് ഇവിടെയുണ്ടാവുകയാണ് ആദ്യം വേണ്ടത്. ബാക്കിയെല്ലാം എളുപ്പത്തില്‍ നടക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കുകള്‍ക്കതീതമായി രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ 2014 സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ആളോഹരി ഉല്‍പ്പാദനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പങ്ക് 25 ശതമാനമാക്കുകയും ഉദ്ദേശിക്കുന്നുണ്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button