Kerala

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആദ്യത്തെ അബ്രാഹ്മണ തന്ത്രി ചുമതലയേറ്റു.

വൈക്കം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആദ്യത്തെ അബ്രാഹ്മണ തന്ത്രി ചുമതലയേറ്റു .വൈക്കം കാലാക്കൽ ക്ഷേത്രത്തിലെ തന്ത്രിയായി പറവൂർ സ്വദേശി രാകേഷ് തന്ത്രി ആണ് ചുമതലയേറ്റത് . വൈക്കത്തപ്പന്റെ പരിവാര ശേഷ്ടനായ നന്ദികേശനാണ് കാലാക്കൽ ക്ഷേത്രത്തിലെ പ്രതിഷ്ഠ. .
ദേവസ്വം അധികാരികൾ ക്ഷേത്രനടയിൽ ആവണിപ്പലകയിൽ സമർപ്പിച്ച കൂറയും പവിത്രവും സ്വീകരിച്ച് ക്ഷേത്ര കോവിലിൽ പ്രവേശിച്ചു തന്ത്രി പൂജകൾ നടത്തി സ്ഥാനമേറ്റു.
വൈക്കം കാലാക്കൽ ക്ഷേത്രത്തെ കൂടാതെ ഇരുന്നൂറോളം ക്ഷേത്രങ്ങളിൽ ഇദ്ദേഹം തന്ത്രിയായി ചെയ്തിട്ടുണ്ട്. പക്ഷെ ദേവസ്വം ബോര്ഡിന്റെ കീഴിൽ ആദ്യമായിട്ടാണ്. കലാക്കൽ ക്ഷേത്രത്തിൽ ദേവപ്രശ്നം .വെച്ചപ്പോൾ രാകേഷ് തന്ത്രിയുടെ പേരാണ് തെളിഞ്ഞു വന്നത്. അതോടെ ക്ഷേത്ര ഭാരവാഹികൾ നല്കിയ അപേക്ഷ ദേവസ്വം ബോർഡ് അംഗീകരിക്കുകയായിരുന്നു. ചടങ്ങിൽ ദേവസ്വം അധികാരികൾ എല്ലാവരും പങ്കെടുത്തിരുന്നു.

shortlink

Post Your Comments


Back to top button