ലണ്ടന്‍: കുഞ്ഞുങ്ങളെ ഡിസൈന്‍ ചെയ്ത് ജനിപ്പിക്കാവുന്ന തരത്തിലുള്ള ജനിതകമാറ്റ പരിക്ഷണത്തിന് ബ്രിട്ടനിലെ ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റി അനുമതി നല്‍കി. പാരമ്പര്യ രോഗങ്ങളേയും എയ്ഡ്‌സടക്കമുള്ള മാറാരോഗങ്ങളേയും ഇതുവഴി പ്രതിരോധിക്കാനാവുമെന്നാണ് കരുതുന്നത്.
ഭ്രൂണങ്ങളില്‍ വിജയകരമായി വികസിപ്പിക്കേണ്ട ജീനുകളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ക്കായി ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയായ കാത്തി നിയാകാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അപേക്ഷ നല്‍കിയത്. ഭ്രൂണത്തിന്റെ ആദ്യയാഴ്ചയിലെ വളര്‍ച്ച പഠിക്കുകയാണ് ലക്ഷ്യം. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങളുടെ വിജയത്തില്‍ നിര്‍ണ്ണായകമാകാന്‍ പരീക്ഷണത്തിന് കഴിയുമെന്ന് ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പോള്‍ നഴ്‌സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം ഇത്തരമൊരു പരീക്ഷണം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments