മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. മദ്യപിച്ചാല്‍ തടി മാത്രമല്ല കേടാവുന്നത്. മറിച്ച് കുടുംബബന്ധങ്ങളെ കൂടിയാണ്. മദ്യപിക്കുന്നത്, അത് തമാശയ്ക്കാണെങ്കില്‍പ്പോലും അതുണ്ടാക്കുന്ന നൂലാമാലകള്‍ അത്ര ചെറുതല്ല. ഇതാ മദ്യപിച്ചശേഷം നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍.
ഡ്രൈവിംഗ്: ഏറ്റവും അപകടകരമായ ഒന്നാണ് മദ്യപിച്ചുള്ള ഡ്രൈവിംഗ്. നിരവധി പേരാണ് ഇതുമൂലം തങ്ങളുടെ വിലപ്പെട്ട ജീവന്‍ തെരുവില്‍ കളയുന്നത്.
ചിത്രമെടുത്ത് നെറ്റില്‍ അപ്‌ലോഡ് ചെയ്യല്‍: മദ്യപിച്ച് കഴിഞ്ഞാല്‍ ബോധം നഷ്ടപ്പെടുമെന്നതിനാല്‍ ബോധം എപ്പോഴും ശരിയാകണമെന്നില്ല. ഇതിനാല്‍ ഈ സമയത്ത് ചിത്രമെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത്. ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്കിടയാകും. കാരണം നിങ്ങള്‍ ഉദ്ദേശിച്ച ചിത്രമായിരിക്കില്ല ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടാവുക.
മെസേജിംഗ്: മദ്യപിച്ച ശേഷം എസ്.എം.എസ്, വാട്‌സാപ്പ്, ഇ-മെയില്‍ തുടങ്ങിയവ അയക്കാതിരിക്കുന്നതാണ് നല്ലത്. ഉദ്ദേശിച്ച ആള്‍ക്കായിരിക്കില്ല അത് പോകുന്നതെന്ന് ചുരുക്കം.
അപരിചിതരുമായുള്ള ഇടപഴകല്‍: മദ്യപിച്ചശേഷം അപരിചിതരുമായി അടുപ്പം സ്ഥാപിക്കാതിരിക്കുക. അവരുമായി സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.
മുന്‍ പങ്കാളിയുമായുള്ള സംസാരം: ഇതും ഒഴിവാക്കേണ്ട ഒന്നാണ്. കാരണം നിലവിലെ ബന്ധത്തെപ്പോലും ഇത് ദോഷകരമായി ബാധിക്കാനിടയുണ്ട് എന്നത് തന്നെ.
ജോലി സംബന്ധമായ അന്വേഷണങ്ങളോടുള്ള പ്രതികരണം: മദ്യപിച്ചിരിക്കുമ്പോഴാണ് നിങ്ങളുടെ ഫോണിലേക്ക് ജോലി സംബന്ധമായ കാര്യങ്ങള്‍ പറഞ്ഞ് വിളിക്കുന്നതെങ്കില്‍ ആ കോള്‍ എടുക്കാതിരിക്കുകയോ പിന്നീട് വിളിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യാം. നിങ്ങളുടെ കരിയറിനെത്തന്നെ ബാധിക്കാനിടയുള്ളതിനാലാണിത്.
വഴക്കുകൂടല്‍: ചിലര്‍ക്ക് മദ്യലഹരിയില്‍ ആരോടെങ്കിലും ഒന്ന് കോര്‍ക്കണം. എന്നാലിത് ഒരു പരിധി കഴിഞ്ഞാല്‍ വല്യ പ്രശ്‌നത്തിനിടയാക്കുമെന്ന് ഓര്‍മ്മിക്കുക. ചിലപ്പോള്‍ പോലീസിന് ഇടപെടേണ്ട സാഹചര്യം വരെ ഉണ്ടായേക്കാം.
Post Your Comments