Kerala

ടി.പി.ശ്രീനിവാസനെ ആക്രമിച്ച എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റിനെ മാറ്റി

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസനെ ആക്രമിച്ച എസ്.എഫ്.ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റും വിളപ്പില്‍ ഏരിയാ പ്രസിഡന്റുമായ ജെ.എസ്. ശരതിനെ സ്ഥാനത്ത് നിന്ന് മാറ്റി.

ശരത്തിനെതിരെ നടപടിയെടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എസ്.എഫ്.ഐയോട് നിര്‍ദ്ദേശിച്ചിരുന്നു. വെള്ളിയാഴ്ച ആഗോള വിദ്യാഭ്യാസ സംഗമം കോവളത്ത് നടക്കുന്നതിടെയുള്ള പ്രതിഷേധ സമരത്തില്‍ വച്ചാണ് ശരത് ശ്രീനിവാസന്റെ കരണടത്തടിച്ചത്. സംഭവത്തിന് ശേഷം ശരത് ഒളിവില്‍ പോയിരുന്നു. വധശ്രമം അടക്കമുള്ള കേസുകളിലെ പ്രതിയാണ് ശരത്.

ബ്ലോക്ക് പ്രസിഡന്റ് എല്‍.അനിതയുടെ മകന്‍ വിഷ്ണു ഗോപകുമാറിനെ രണ്ടു മാസം മുന്‍പു പട്ടാപ്പകല്‍ നടുറോഡില്‍ സംഘംചേര്‍ന്നു മര്‍ദിച്ചതിനാണു ശരത്തിനെതിരെ വധശ്രമത്തിനു കേസെടുത്തത്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് ഇപ്പോള്‍ ശരത്തിനെതിരെ നടപടിയെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button