തിരുവനന്തപുരം : എക്‌സൈസ് മന്ത്രി കെ.ബാബു രാജി പിന്‍വലിച്ചു. രാജിക്കത്ത് സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. തന്റെ വ്യക്തിപരമായ തീരുമാനത്തിനു ഇവിടെ പ്രസക്തിയില്ല. അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കെ.ബാബു പ്രതികരിച്ചു.
മന്ത്രിസഭയിലേക്കു തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും യുഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും വിധേയനായി രാജി പിന്‍വലിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും കെ.ബാബു പറഞ്ഞു.തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതി നിരീക്ഷണം വന്നപ്പോഴും മന്ത്രിസഭയിലേക്കു തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നില്ല.
തന്റെ സ്റ്റേറ്റ് ലൈറ്റ് നീക്കി, ബോര്‍ഡും മാറ്റി. എംഎല്‍എ ഹോസ്റ്റലില്‍ മുറിക്കു അപേക്ഷ നല്‍കിയിരുന്നു. രാജി പ്രഖ്യാപിച്ചശേഷം സ്വകാര്യ കാറിലായിരുന്നു വീട്ടില്‍ പോയതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും കോണ്‍ഗ്രസും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും നന്ദിയുണ്ടെന്നും കെ. ബാബു പറഞ്ഞു.
Post Your Comments