തിരുവനന്തപുരം : കെ.ബാബുവിന്റെയും കെ.എം മാണിയുടെയും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി യുഡിഎഫ് നേതൃയോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കെ.ബാബുവും കെ.എം.മാണിയും മന്ത്രിസഭയിലേക്കു തിരിച്ചുവരണമെന്നാണ് തീരുമാനിച്ചത്.
മന്ത്രിസ്ഥാനം രാജിവച്ചു കൊണ്ടുള്ള കെ.ബാബുവിന്റെ കത്ത് സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാനമെടുത്തു. വിജിലന്‍സ് കോടതി വിധി ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തതിനാല്‍ കെ.ബാബു രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ബാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് എക്‌സൈസ്, ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് കെ.ബാബു മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിക്കത്ത് ഇതുവരെ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നില്ല.
മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ സരിത എസ്. നായരുടെ വെളിപ്പെടുത്തലുകള്‍ക്കു പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണമെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു. കെ.എം. മാണി മന്ത്രിസഭയിലേക്കു തിരിച്ച വരണമെന്നു യുഡിഎഫ് നേതൃയോഗത്തിലെ പൊതുതാത്പര്യമെന്നും യുഡിഎഫ് നേതൃയോഗത്തിനു ശേഷം വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിപിഎമ്മും മദ്യമുതലാളിമാരും ചേര്‍ന്നു തയാറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടാണ് സരിതയുടെ വെളിപ്പെടുത്തലുകളെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments