ചുങ്കത്തറ: നിലമ്പൂരിൽ ചുങ്കത്തറ ബി ജെ പി പഞ്ചായത്ത് സെക്രട്ടറി ബിജു സാമുവലിന്റെ വീടിനു അക്രമികൾ തീയിട്ടു.വീട്ടിൽ ബിജു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ വലിയ അപകടം ഒഴിവായി. ബിജുവിന്റെ കുടുംബം താമസിക്കുന്നത് പഴയ വീട്ടിലും, പഴയ വീടിന്റെ മുൻവശത്തായി പണിഞ്ഞ പുതിയ വീട്ടിൽ ബിജു ഒറ്റയ്ക്കും ആണ് കിടന്നിരുന്നത്. പുതിയ വീടിനാണ് തീയിട്ടത്.അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞതായി ബിജു പറയുന്നു.വ്യാഴാഴ്ച അർദ്ധരാത്രി ഒരു മണിയോടെ ഒരു സംഘം പെട്രോൾ ഒഴിച്ച് കത്തിച്ച പന്തം എറിയുകയായിരുന്നെന്നും, മുറിയുടെ വാതിലിനു മുന്നിൽ തീയിട്ടതായും പറയപ്പെടുന്നു..പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷം പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നുണ്ടായിരുന്നു.കുറെ കാലമായി ഇവിടെ സിപിഎം ബിജെപി സംഘർഷം നിലനിൽക്കുന്നു.അക്രമത്തിനു പിന്നിൽ സിപിഎം എന്നാണെന്നാണ് ബിജെപി ആരോപിക്കുന്നത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്..
Post Your Comments