Parayathe VayyaWriters' Corner

പരശുരാമന്‍ പോലും പകച്ചുപോയ കേരളരാഷ്ട്രീയം..

അഞ്ജു പ്രഭീഷ്

എവിടെ മിനിട്ടിനു മിനിട്ടിനു മുഖപുസ്തകത്തിലൂടെ കേരളത്തില്‍ വികസനം കൊണ്ടുവരുന്ന തൃത്താല പ്രധാനമന്ത്രി??ഇടയ്ക്കെപ്പോഴോ ഇതര പാർട്ടിക്കാരുടെ പ്രസ്താവന കേട്ട് അങ്ങേരുടെ ബാല്യവും യൌവനവും വാർധക്യമൊക്കെ പകച്ചുപുകഞ്ഞു പോയിരുന്നല്ലോ??മുഖപുസ്തകക്കളരിയില്‍ ഇടയ്ക്കിടയ്ക്ക് അങ്കംവെട്ടിക്കൊണ്ടിരുന്ന ബലരാമഗുരുക്കള്‍ അറിഞ്ഞില്ലേ നാടുവാഴി തമ്പുരാന്റെ ഊർജ്ജവിലാസങ്ങള്‍?നാഴികയ്ക്ക് നാല്പതുവട്ടം മതേതരം പറഞ്ഞിരുന്നവര്‍ സരിതയുടെ സാരിയുടെ തുമ്പ് അഴിക്കുന്ന കാര്യത്തിലും മതേതരത്വം കാത്തുസൂക്ഷിച്ചത് കണ്ട് ഞങ്ങള്‍ വോട്ടർമാര്‍ പുളകിതരായത് കുറച്ചൊന്നുമല്ല.. കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രി കേവലമൊരു അഴിമതിക്കാരനെ പോലെ തല കുനിച്ച് നിയമത്തിനു മുന്നിൽ നില്ക്കുമ്പോള്‍ ,. അഴിമതിക്കുമപ്പുറം അറപ്പുളവാക്കുന്ന ലൈഗീകാരോപണം പോലും നേരിടേണ്ടി വന്നു നാണംകെട്ട്‌ നില്ക്കുമ്പോള്‍ ഒന്നും പറയാനില്ലേ ബലരാമാ നിങ്ങൾക്ക് ?അഴിമതി,വ്യഭിചാരം,കോഴ,കെടുകാര്യസ്ഥത ഇവയിലൊക്കെ അതിവേഗം ബഹുദൂരം ആയ നിങ്ങളുടെ പാർട്ടിയെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം??പിതൃതുല്യനെന്നു വിളിച്ചവള്‍ തന്നെയിന്നു മുഖ്യനെ പിതൃശൂന്യനെന്നു വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ അങ്ങേയ്ക്ക് പകപ്പ് ഇല്ലേ ??

അങ്ങ് ഡൽഹിയില്‍ ഒരു ദേശീയനേതാവ് സ്വന്തം പാർട്ടിയെക്കുറിച്ച് പറഞ്ഞതിന് ഇങ്ങു കേരളത്തില്‍ വികാരാധീനനായി അങ്ങ് പകച്ചുപണ്ടാരമടങ്ങിയത് ഞങ്ങളാരും മറന്നിട്ടില്ല.താങ്കള്‍ പ്രതിനിധീകരിക്കുന്ന പാർട്ടിയെ കൊണ്ടുള്ള പ്രശ്നങ്ങള്ക്ക് ഒരു പരിഹാരം കാണുന്നതിനു പകരം മറ്റേതെങ്കിലും പാർട്ടി അവരുടെ സ്വന്തം നയങ്ങള്‍ അഥവാ ഭാവിപരിപാടികള്‍ പ്രസ്താവിക്കുമ്പോള്‍ തലയിടുന്നത് പണ്ടേ നിങ്ങളുടെ നേതാക്കന്മാരുടെ ശീലമാണല്ലോ..സ്വന്തം കണ്ണിലെ മടല്‍ എടുത്തിട്ടുപോരെ മറ്റുള്ളവരുടെ കണ്ണിലെ കരട് തിരയേണ്ടത്?അറുപതുവർഷത്തോളം നീണ്ട ഭരണത്തിനൊടുവില്‍ പ്രതിപക്ഷത്തിരിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ സ്വന്തം പാർട്ടി തളർന്നു പോയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ആ പാർട്ടിക്കും അതിലെ നേതാക്കന്മാരുടെ പിടിപ്പുകേടും അഴിമതിയും ഒക്കെ തന്നെയാവണമല്ലോ?മരണാസനമായിക്കിടക്കുന്ന സ്വന്തം പാർട്ടിയെ തെറ്റുകള്‍ മനസ്സിലാക്കി ഉയിർത്തി കൊണ്ടുവരേണ്ടത് പാർട്ടിയോട് കൂറുള്ള അണികളും അനുയായികളുമാണ്.അതിനാണ് നിങ്ങളെപ്പോലെ ഊര്‍ജ്ജ്വസ്വലരായ( സരിതോര്ജ്ജംം പോലുള്ളത് അല്ല) യുവരാഷ്ട്രീയക്കാരെ പാവം ജനങ്ങള്‍ വോട്ടുതന്നു ജയിപ്പിക്കുന്നത് .അല്ലാതെ കണ്ട പെണ്ണുങ്ങളുടെ മേനിക്കൊഴുപ്പ് കണ്ടു ജനാധിപത്യത്തെ വ്യഭിചരിക്കാനല്ല… സ്വന്തം ഭാര്യയുടെ അവിഹിതം കാണാതെ അയൽക്കാരിചേച്ചിയുടെ രഹസ്യക്കാരനെ കണ്ടുപിടിക്കുന്നതല്ല യഥാർത്ഥ രാഷ്ട്രീയം…
.
ഒരു സംസ്ഥാനത്തെ ഭരണസംവിധാനം മുഴുവന്‍ ഒരു പാവാടചരടില്‍ ഉതിർന്നു വീണപ്പോള്‍ എവിടെ പോയി നിങ്ങളുടെ നീതിബോധം? സൗരാഗ്നിയില്‍ വെന്തുനീറിപകച്ചുപോയത് ജനാധിപത്യത്തിന്റെ് ബാല്യവും കൗമാരവും യൗവ്വനവുമായിരുന്നുവല്ലോ..ബാറും കോഴയും കരിക്കും കസേരകളിയും കണ്ടു പകച്ചുപോയ ഒരു ക്ഷുഭിതയൗവ്വനം ഇവിടെയുണ്ടെന്നുള്ള കാര്യം നിങ്ങള്‍ മറക്കരുത്..ജനസമ്പർക്ക പരിപാടിയുടെ നെറിവില്ലായ്മ കണ്ട് പകച്ചുപോയ കുറെ ഭിന്നശേഷിയുള്ളവരും വാർധക്യ ജന്മങ്ങളും ഇവിടെയുണ്ടെന്നുള്ള കാര്യവും മറന്നുപോകരുത്..ബജറ്റവതരണമെന്ന പൊറാട്ട്നാടകം നിയമസഭയില്‍ അരങ്ങേറിയപ്പോള്‍ അതുകണ്ട് പകച്ചുപോയ കുറെജന്മങ്ങള്‍ ഉണ്ടെന്നുള്ള കാര്യവും ഓര്മ്മ യില്‍ വയ്ക്കേണം…വിദ്യാഭ്യാസവകുപ്പിന്റെ ആഭാസത്തില്‍ പകച്ചുനില്ക്കുന്ന ബാല്യകൗമാരങ്ങളെ നിങ്ങൾക്ക് കണ്ടില്ലെന്നു നടിക്കാന്‍ കഴിയുമോ?അക്ഷരലബ്ധിക്കായി സരസ്വതിക്ഷേത്രത്തിലെത്തുന്ന പിഞ്ചുകുഞ്ഞുങ്ങള്ക്ക് പാഠപുസ്തകങ്ങള്‍ നല്കാന്‍ കഴിയാത്ത ഒരു ഭരണസംവിധാനം കണ്ട് പകച്ചുപോയ അക്ഷരകേരളം ഇനിയും നിങ്ങളെപ്പോലെയുള്ള പടുജന്മങ്ങളെ ജയിപ്പിക്കുമെന്നു തോന്നുന്നുണ്ടോ? കഴിഞ്ഞ നാലുകൊല്ലത്തിലധികമായി ഒരു ചെറുവിരല്‍ ചെയ്തകുറ്റത്തിന് ബലിയാടുകളായി പകച്ചുനില്കുംന്ന കുറെ നരജന്മങ്ങള്‍ ഉണ്ട് ഈ കേരളത്തില്‍..ജനാധിപത്യത്തെ വ്യഭിചരിച്ച നിങ്ങളുടെ പാർട്ടിയോടും നേതാക്കന്മാരോടും ക്ഷമിക്കുവാന്‍ ഒരിക്കലും സാക്ഷരകേരളത്തിനു കഴിയില്ല തന്നെ….അതുകൊണ്ട് ഇനിയെങ്കിലും ഈ മുഖപുസ്തകത്തിലെ പയറ്റു വിട്ടു ആ ബാർബർ ബാലന്റെ അടുത്തു ചെന്ന് കട്ടിങ്ങും ഷെവിങ്ങും പഠിക്ക്…അതാണ്‌ നിങ്ങക്ക് പറ്റിയ പണി……

shortlink

Related Articles

Post Your Comments

Related Articles


Back to top button