Editorial

സംസ്ഥാനത്തു എന്ത് പുതിയതായി നടപ്പിലാക്കാൻ ഭരണ പക്ഷം ഇറങ്ങി തിരിച്ചാലും എതിർപ്പുമായി മുന്നിട്ടിറങ്ങുന്ന ഒരു പ്രതിപക്ഷം തന്നെയല്ലേ കേരളത്തിന്റെ ദുരവസ്ഥകൾക്ക് കാരണം?

എഡിറ്റോറിയൽ

സംസ്ഥാനത്തു എന്ത് പുതിയതായി നടപ്പിലാക്കാൻ ഭരണ പക്ഷം ഇറങ്ങി തിരിച്ചാലും എതിർപ്പുമായി മുൻ പിൻ നോക്കാതെ മുന്നിട്ടിറങ്ങുന്ന ഒരു പ്രതിപക്ഷം ഉണ്ടായി പോയത് തന്നെയല്ലേ കേരളത്തിന്റെ ദുരവസ്ഥകൾക്ക് കാരണം?വികസനം എന്നാ മന്ത്രം വായ്‌ മുറിയാതെ ആവർത്തിച്ചു പറയുകയും ആറന്മുളയിൽ വിമാനത്താവളം കെട്ടാൻ അവിടെ എതിർക്കുന്നവർ ഹൈന്ദവ സംഘടനകള ആയിരുന്നത് കൊണ്ടും മാത്രം വിമാനത്താവളത്തെ അനുകൂലിച്ചു സംസാരിച്ചതോഴിച്ചാൽ മറ്റെന്തു വികസനത്തിനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യം പച്ചക്കൊടി നാട്ടിൽ കാട്ടിയിട്ടുള്ളത്? ഇപ്പോൾ ഏറ്റവും ഒടുവിലായി ആഗോള വിദ്യാഭ്യാസ സംഗമ വേദിയിലും പ്രതികരണം മോശമാണ്. ഇന്ന് രാവിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടി.പി.ശ്രീനിവാസനെ എസ എഫ് ഐ പ്രവർത്തകർ കയ്യേറ്റം ചെയ്യുകയും ചെയ്തിരിക്കുന്നു.

എതിർക്കപ്പെടെണ്ടത് എതിർക്കപ്പെടുക തന്നെ വേണം. എന്നാൽ കാര്യങ്ങളെ ചര്ച്ചയ്ക്ക് വയ്ക്കുക പോലും ചെയ്യാതെ അതിന്ടെ ഇരു വശങ്ങളും കൂടിയാലോചിച്ച് തീരുമാനം എടുക്കാതെ ഭരണപക്ഷം കൊണ്ട് വന്നു എന്നാ ഒറ്റ കാരണം കൊണ്ട് മാത്രം അതിനെ പ്രതികൂലിക്കുക എന്നതാണോ പ്രതിപക്ഷത്തിന്റെ ധാർമ്മികത? കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമ വേദി ഉപരോധം എസ എഫ് ഐ തുടർന്ന് കൊണ്ടിരിക്കുകയാണ്. പ്രായമുള്ള ശ്രീനിവാസനെ പോലും കയ്യേറ്റം ചെയ്യാനുള്ള തീരുമാനം ഏതു പക്ഷതിന്റെതാനെന്നുള്ള ചോദ്യം പ്രസക്തമാണ്.

ഏകദേശം പത്തു രാജ്യങ്ങളിൽ നിന്നായി എത്തിയിരിക്കുന്നവരും, രാജ്യത്തിന്റെ തന്നെ മറ്റു ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് വിദ്യാഭ്യാസ സംഗമത്തിൽ ഉണ്ടാവുക. ഇപ്പോഴുള്ള വിദ്യാഭ്യാസത്തിന്റെ പോരായ്മകൾ, അതിൽ മാറ്റങ്ങൾ വരുത്തേണ്ട വിധം, വിദേശ സർവ്വകലാശാലകളുമായുള്ള സഹകരണം വർദ്ധിപ്പിക്കുക, കേരളഹിൽ അക്കാദമിക് സിറ്റി സ്ഥാപിക്കുക, അന്താരാഷ്‌ട്ര ബന്ധമുള്ള സ്കൂൾ സോണുകൾ ഇവിടെ പ്രവര്തിക്കാൻ സാധ്യമാണോ എന്നാ കാര്യം ചർച്ച ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ഇതിലാണ് എസ എഫ് ഐ ഗുരുതരമായ വീഴ്ച കണ്ടത്?അതോ പണക്കാരുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉൾപ്പെടെയുള്ള നേതാക്കന്മാരുടെയും കുട്ടികൾ മാത്രം വിദേശ സർവ്വകലാശാലകളുടെ സുഖ സൌകര്യങ്ങളും പഠന നിലവാരവും ആസ്വദിച്ചാൽ മതിയെന്ന നിർബന്ധമോ ? എന്താണ് അണികളെ കൊണ്ട് ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്?

ഇപ്പോഴും പത്തുവർഷം പുറകോട്ടാണ് എസ് എഫ് ഐ പോലെയുള്ള വിദ്യാഭ്യാസ യുവജന സംഘടനകളുടെ ചിന്ത എന്നത് നിരുത്തരവാദിത്ത പരമാണ്. ചിന്തകൾ വർഷങ്ങൾക്ക് അപ്പുറമായിരിക്കണം. പത്തു വർഷം അപ്പുറത്തേയ്ക്ക് മുൻകൂട്ടി ചിന്തിച്ചാൽ മാത്രമേ അന്നത്തെ തലമുറയ്ക്കായി എന്തെങ്കിലും ഒരുക്കി വയ്ക്കാൻ കഴിയൂ. അത് വിദ്യാഭ്യാസമായാലും കുടിവെള്ളം ആയാലും. പണ്ട് കേരളത്തിൽ കമ്പ്യൂട്ടർ വിപ്ലവം വന്നപ്പോഴും ആളുകൾക്ക് ജോലി നഷ്ടപ്പെടുമെന്ന കാരണത്താൽ പ്രക്ഷോഭം ഉണ്ടാക്കിയ ഒരു സംഘടനയിൽ നിന്ന് അധികമൊന്നും പ്രതീക്ഷിക്കുന്നത് ശരിയല്ല എന്നറിയാം. എങ്കിലും കുറച്ചു കൂടി ധാർമ്മികത ഇക്കാര്യത്തിൽ മുതിർന്ന പ്രവർത്തകർ എങ്കിലും കാണിക്കണം. വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് ചർച്ചകൾ ഉണ്ടാകട്ടെ, വിദേശ സർവ്വകലാശാലകൾ ഇവിടെ വേരുരപ്പിക്കുന്നെങ്കിൽ ഉറപ്പിക്കട്ടെ, കുട്ടികള്ക്ക് മികച്ച വിദ്യാഭ്യാസം ഒരുക്കി കൊടുക്കുക എന്നത് തന്നെയാണ് ഇപ്പോഴുള്ള അടിസ്ഥാന പ്രശ്നം. നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില പോലും നൂറു ശതമാനത്തിൽ എത്താൻ നമുക്ക് കഴിയുന്നില്ല, നിലവാരം പിന്നോക്കം തന്നെയാണ്. വിദേശത്തെ പഠന സമ്പ്രദായങ്ങൾ കടമെടുത്തത് കൊണ്ട് കാര്യമില്ല. മറിച്ചു മികച്ച നിലയിൽ അത് കുട്ടികളിൽ എത്തിയ്ക്കാൻ കഴിവുള്ളവരും ഇവിടെ ഉണ്ടാകണം. അതിനുള്ള സഹായകരമായ മാർഗ്ഗങ്ങൾ ഈ സംഗമത്തിൽ ഉരുത്തിരിഞ്ഞു വരട്ടെ എന്ന ആഗ്രഹിക്കാം. കാലത്തെ പിന്നോട്ടടിയ്ക്കുന്ന ഈ ഉപരോധ സമരങ്ങൾ മാറ്റി വച്ച് നല്ലത് ചെയ്യുമ്പോൾ അതിനെ നിശബ്ദമായിരുന്നു പഠിക്കാനുള്ള സമയമെങ്കിലും പ്രതിപക്ഷം എടുക്കേണ്ടതുണ്ട് എന്ന് സ്വയം മനസ്സിലാക്കുക. അതിനു ശേഷം പ്രതികരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button