Nattuvartha

നാല് മണിക്കൂറിൽ 23 ഹൃദയാഘാതം; 60 കാരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് കൊച്ചിയിൽ

കൊച്ചി : വൈദ്യ ശാസ്ത്രത്തെ അദ്ഭുതത്തിലാക്കി ഒരു രോഗി. കൊച്ചി സ്വദേശിയായ അറുപതു വയസ്സുകാരനാണ് ഈ വിരുതൻ. നാല് മണിക്കൂറിനുള്ളിൽ 23 തവണയാണ് ഇദ്ദേഹത്തിനു ഹൃദയാഘാതം ഉണ്ടായത്, എന്നാൽ ഇദ്ദേഹത്തിന്റെ ശരീരം സ്വയം ഇതിനെയൊക്കെ പ്രതിരോധിച്ചു. നെഞ്ചു വേദനയെ തുടർന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോസ്പിടലിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ അപൂർവ്വത കണ്ടെത്തിയത്.

വൈദ്യ ശാസ്ത്രത്തിൽ അപൂർവ്വമായി മാത്രമേ ഇത്തരം അതിശയങ്ങൾ നടക്കാറുള്ളൂ എന്ന് ആശുപത്രിയിലെ ഡോക്ടർമാർ പ്രതികരിച്ചു. ആരോഗ്യകരമായി മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഇദ്ദേഹതിനില്ല. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്ജ് ലഭിച്ചാൽ ഇദ്ദേഹത്തിനു വീട്ടിലേയ്ക്ക് മടങ്ങി സ്വന്തം ജോലികള പഴയത് പോലെ തന്നെ ചെയ്യാനാകും. എന്നാൽ പുകവലി കുറയ്ക്കണമെന്ന് മാത്രമേ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച ഇദ്ദേഹത്തിനോട്‌ ഡോക്ടർമാർക്ക് പറയുവാനുള്ളൂ. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തു വിട്ടിട്ടില്ല.

shortlink

Post Your Comments


Back to top button