വിശാഖപട്ടണം : ഇറാനിയന്‍ പാസ്പോര്‍ട്ടുമായി സംശയാസ്പദമായ സാഹചര്യത്തില്‍ അഞ്ച് പേര് അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നാണ് ഭീകരരെന്ന് കരുതുന്ന അഞ്ച് പേരെ പിടികൂടിയത്.
സംഘത്തില്‍ ഒരു സ്ത്രീയും പുരുഷനും ഇരുപത്തിമൂന്ന് വയസിനോടടുത്ത് പ്രായമുള്ള മൂന്ന് യുവാക്കളുമാണ് ഉള്ളത്. പിടിയിലായപ്പോള്‍ ഒരേ കുടുംബത്തില്‍ പെട്ടവരാണെന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഇവര്‍ പറഞ്ഞത് കള്ളമാണെന്ന് വ്യക്തമായി. തിങ്കളാഴ്ച ഒഡിഷയിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയ ഇവര്‍ തിരിച്ചറിയല്‍ രേഖ കാണിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടെ നിന്നും ഇവര്‍ കടന്നുകളഞ്ഞിരുന്നു.
ആന്ധ്രയിലെ പലാസയിലൂടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ കടന്നിട്ടുണ്ടെന്ന് ഒഡിഷ പോലീസ് ആന്ധ്ര പോലീസിനെ അറിയിച്ചിരുന്നു. ഒഡിഷയില്‍ നിന്നും ഫോഡ് ഐക്കണ്‍ കാറില്‍ കടന്ന ഇവരെ വിശാഖപട്ടണത്ത് കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് തീവ്രവാദവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ്.
പിടിയിലായവരില്‍ നിന്നും സ്ഫോടക വസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ലെന്നും ആന്ധ്രാ അഡിഷണല്‍ ഡിജിപി ആര്.പി താക്കൂര്‍ അറിയിച്ചു. അറസ്റ്റിലായപ്പോള്‍ ഹൈദരാബാദില്‍ നിന്നാണ് എത്തിയതെന്ന് മനസ്സിലാക്കി. കാര്‍ നമ്പര്‍ പരിശോധിച്ചതില്‍ നിന്നും ഡല്‍ഹിയിലുള്ള ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് വാടകയ്ക്ക് എടുത്തതാണെന്ന് തെളിഞ്ഞിട്ടുണ്ട്. വ്യത്യസ്ത ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തിയ ഇവരില്‍ ചിലര്‍ ബംഗ്ലാദേശില്‍ നിന്നാണ് വന്നിരിക്കുന്നത്. പാസ്പോര്‍ട്ടിന്റെ വിശ്വാസ്യത പരിശോധിക്കാനായി ഇറാന് എംബസിയുമായി സംസാരിച്ചെന്നും പോലീസ് പറഞ്ഞു.
Post Your Comments