ഒരാഴ്ച കൊണ്ട് ഒരു വീഡിയോ കണ്ടത് രണ്ടു കോടിയിലധികം ആളുകൾ. ഷെയറുകൾ പതിനായിരങ്ങൾ, കമന്റുകൾ ലക്ഷങ്ങൾ , ഇപ്പോഴും ആ ഒരു മിനിറ്റു പോലുമില്ലാത്ത വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു.
പ്രത്യേകിച്ച് ആൾക്കാർ ആരെന്നോ പാടിയത് ആരെന്നോ തുടങ്ങി യാതൊരു വിവരങ്ങളും നല്കാതെ ഉള്ള 54 സെക്കന്ഡ് വീഡിയോയിൽ ഉള്ളത് ഒരു ചോദ്യവും അതിന്ടെ ഉത്തരവുമാണ്. തന്റെ കയ്യിലുള്ള മൊബൈൽ ആപ്പ് വഴി ഒരു ചോദ്യത്തിന് ഉത്തരം തേടുന്ന യുവാവും ആ ഉത്തരതിനനുസരിച്ചു ഉള്ള താളവും പാട്ടും ആണ് ഇതിലുള്ളത്. യുവാവിന്റെ ഒപ്പമുള്ള രണ്ടു പെൺകുട്ടികളും പാട്ട് പാടുന്നുണ്ട്.
ഇവർ റേഡിയോ ജോക്കികലാനെന്ന വാദവും ഉയരുന്നുണ്ട്. തങ്ങളുടെ പ്രോഗ്രാമിന്റെ ഭാഗമായി വീഡിയോ അവതരിപ്പിച്ചതാണെന്നതാണ് ഏറ്റവും പുതിയ വാദം. എന്ത് തന്നെ ആയാലും ലോകമെങ്ങും ലക്ഷക്കണക്കിന് പ്രേക്ഷകരെയാണ് ഈ മലയാളി കുട്ടികൾ വെറും രണ്ടു ആഴ്ച കൊണ്ട് നേടി എടുത്തത്. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ബുസ്ഫീഡ് എക്കാലത്തെയും ഏറ്റവും അമ്പരപ്പിച്ച ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ജാം എന്നാണ് ഈ വീഡിയോയെ വിശേഷിപ്പിച്ചത് . ഇന്റര്‍നെറ്റിലെ ‘കൂളസ്റ്റ്’ വിഭവം എന്നാണ് ദി ന്യൂസ് മിനിറ്റ് വിശേഷിപ്പിച്ചത്. മാത്രമല്ല ആപ്പിൾ കമ്പനിയും ഈ മിടുക്കരെ അന്വേഷിച്ചുള്ള യാത്രയിൽ തന്നെയാണ്. ഒരുപക്ഷെ തങ്ങൾക്കു ലഭിച്ച അപ്രതീക്ഷിതമായ ഈ അതിശയത്തിൽ മതിമറന്നു അവരും ആഘോഷിക്കുന്നുണ്ടാകും ഈ സ്വീകാര്യത.
This is called creativity.
Posted by Zain Malik on Thursday, January 21, 2016
Post Your Comments