Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Vaayanakkaarude Kathukal

ഭാവി വാഗ്ദാനങ്ങൾ നോക്കു കുത്തികൾ ആകുമ്പോൾ

ഹഫീസ്‌ ചൂരി

അടുത്തിടെ സംസ്ഥാന തലത്തിൽ ഫുട്ബോൾ മൽസരത്തിൽ കേരളം എന്ത്‌ കൊണ്ട്‌ പുറകോട്ട്‌ എന്ന ചോദ്യത്തിനു നമുക്ക്‌ ഉത്തരം കിട്ടിയിട്ടുണ്ടാവില്ല… കേരള സംസ്ഥാന ഫുട്ബോളിന്റെ തലപ്പത്ത്‌ ഇരിക്കുന്നവർക്ക്‌ താൽപര്യമുള്ള ആൾക്കാരെ ഉൾപെടുത്തേണ്ടി വരുമ്പോൾ കാൽപന്തു കളിയിൽ അഭ്യാസം കാണിക്കുന്നവർ നോക്കി കുത്തികളാവുന്നു. ഇക്കഴിഞ്ഞ കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാകളായ കാസറഗോഡും രണ്ടാം സ്ഥാനക്കാരായ കോട്ടയത്തിന്റെയും ചില കളിക്കാരെ സന്തോഷ്‌ ട്രോഫി ക്യാമ്പിലേക്ക്‌ ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും പെട്ടെന്നൊരു ദിവസം അവരിൽ പലരെയും ഒഴിവാക്കി പുതിയ താരങ്ങളെ ഉൾപെടുത്തി എന്ന അറിയിപ്പാണുണ്ടായത്‌.

തങ്ങളുടെ ജീവിതം ഫുട്ബോളിനു വേണ്ടി മാറ്റി വെച്ച്‌ കഠിനാധ്വാനത്തിലൂടെ വളർന്ന് വരുന്ന സമയത്ത്‌ പെട്ടെന്നുള്ള തഴയപ്പെടൽ അവരെ മാനസികമായി തന്നെ തളർത്തിയെന്ന് വരാം…. ഇവർ ആരൊട്‌ പോയി പരാതി പറയും എന്ന് ചിന്തിക്കുമ്പോൾ എല്ലാരും കയ്യൊഴിയുന്ന കാഴ്ചയാണു കാണുന്നത്‌… ഇല്ലാത്ത ആരോപണങ്ങളുടെ പിന്നാലെ പോവുന്ന മാധ്യമങ്ങളും ഇതു കണ്ടില്ലെന്ന് നടിക്കുന്നു…. ഇവരുടെ സ്വപ്നങ്ങൾ ഇങ്ങനെ പോയാൽ യാഥാർത്ഥ്യമാവുമോ…. എന്നത്‌ ഒരു ചോദ്യചിഹ്നമായി ബാക്കി നിൽക്കും…????

shortlink

Related Articles

Post Your Comments

Related Articles


Back to top button