ഇസ്ലാമബാദ്; ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒരു പാകിസ്താനി ഇന്ത്യന്‍ ആരാധകന്‍ പറ്റിച്ച പണിയാണ്. പഞ്ചാബ് പ്രവശ്യയിലെ ഒകാറ ജില്ലക്കാരനായ ഉമര്‍ ദ്രാസ് കൊഹ്‌ലിയോടുള്ള ആരാധന മൂത്ത് തന്റെ വീടിനു മുകളില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ഉമര്‍ ഇങ്ങനെ ചെയ്തത് കൊഹ്‌ലിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനാണെങ്കിലും പാക് പൊലീസ് ഇയാളുടെ വീട് റെയ്ഡ് ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
സംഭവം നടന്നത് ഇന്ത്യന്‍ റിപ്പബ്‌ളിക് ദിനമായ ഇന്നലെയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉമര്‍ മൊഴി നല്‍കിയത് താന്‍ കൊഹ്‌ലിയുടെ കടുത്ത ആരാധകനാണെന്നും കൊഹ്‌ലിയുടെ ആരാധകനായതു കൊണ്ടാണ് ഇന്ത്യന്‍ ടീമിനെ പിന്തുണക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് ആസ്‌ട്രേലിയയെ ഇന്ത്യന്‍ ടീം കീഴടക്കിയ ഇന്നലെ ഇന്ത്യയുടെ ദേശീയപതാക വീടിനു മുന്നില്‍ ഉയര്‍ത്തിയതെന്നുമാണ്. ഇയാള്‍ താന്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവത്തേക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും മാപ്പ് നല്‍കണമെന്നും അപേക്ഷിച്ചിട്ടുണ്ട്. ഉമര്‍ പറയുന്നത് താന്‍ വിരാടിന്റെ ആരാധകന്‍ മാത്രമാണെന്നും ഇന്ത്യയുടെ ചാരനല്ലെന്നുമാണ്.
Post Your Comments