Kerala

ചാരിറ്റിയുടെ മറവില്‍ വിവാഹ വാഗ്ദാനം നടത്തി പീഡനമെന്ന് പരാതി. പ്രതി അറസ്റ്റില്‍.

ആലുവ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതിയെ തുടര്‍ന്ന് പ്രതിയെ പോലീസ് നെടുമ്പാശ്ശേരി യില്‍ വെച്ച് അറസ്റ്റ് ചെയ്തു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രശസ്തനായിരുന്ന ഡോക്റ്റര്‍ ഷാനവാസിന്റെ പേരില്‍ നടത്തുന്ന ചാരിറ്റിയുടെ ലീഡര്‍ ആയിരുന്നു പിടിയിലായ അനീഷ്‌ തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.. അടുത്തിടെ അന്തരിച്ച ഡോക്ടര്‍ ഷാനവാസ് ആണ് ഈ ചാരിറ്റിയുടെ സ്ഥാപകന്‍.

ആദിവാസികല്‍ക്കിടയിലാണ് ഈ സംഘടന സന്നദ്ധ സേവനങ്ങള്‍ നടത്തിയിരുന്നത്. ഇതില്‍ ആകൃഷ്ടരായി ഫെയ്സ് ബുക്ക് വഴി നിരവധിപേര്‍ എത്തിയിരുന്നു. അതില്‍ എത്തിയതാണ് ഈ യുവതിയും. യുവതി കോഴിക്കോടു വെച്ച് അനീഷിനെ കാണുകയും പരിചയം പ്രണയത്തിലെത്തുകയും ചെയ്തുവെന്നും,പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു എന്നുമാണ് പരാതി.അനീഷ്‌ മലപ്പുറത്തെ ധനിക കുടുംബത്തിലെ അംഗമാണെങ്കിലും ഇത് മറച്ചു വെച്ചാണ് യുവതിയോട് അടുത്തിടപഴകിയതെന്നും പിന്നീട് ചതിക്കുകയായിരുന്നെന്നുമാണ് പരാതി.കേസുമായി മുന്നോട്ടു പോകുമെന്നും യുവതി പറഞ്ഞു.
. ഇതിനിടെ അന്തരിച്ച ഡോക്ടര്‍ ഷാനവാസിന്റെ പിതാവ് മുഹമ്മദ്‌ പി സി. തന്‍റെ മകന്റെ പേരോ ഫോട്ടോയോ ഈ ചാരിറ്റിക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും ഇതിനു തന്‍റെ മകന്റെ പേരില്‍ യാതൊരു പണമിടപാടും നടത്താന്‍ പാടില്ലെന്നും ഫെയ്സ് ബുക്ക് പോസ്റ്റ്‌ ഇട്ടു.

shortlink

Post Your Comments


Back to top button