Technology

വാട്സ് ആപ്പ് പണിമുടക്കി

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ മെസേജിംഗ് സേവനമായ വാട്സ്ആപ്പ് താത്ക്കാലികമായി തകരാറിലായി. പ്രധാനമായും യു.എസ് മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങളിലുണ്ടായ തകരാര്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണി (ജി.എം.ടി) മുതലാണ് ജപ്പാന്‍, ഇന്ത്യ, മലേഷ്യ, കൊളംബിയ, അമേരിക്ക എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക്‌ വാട്സ്ആപ്പ് തകരാര്‍ അനുഭവപ്പെട്ടത്. എന്നാല്‍ മിക്ക സ്ഥലങ്ങളിലും ഒരു മണിക്കൂറിനകം തകരാര്‍ പരിഹരിക്കപ്പെട്ടതായി ഡൌണ്‍ഡിറ്റക്ടര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തോട് പ്രതികരിക്കാന്‍ ഫേസ്ബുക്ക്‌ അധികൃതര്‍ തയ്യാറായില്ല.

ഫേസ്ബുക്കിനേയും വാട്സ്ആപ്പിനെയും സമന്വയിപ്പിക്കാന്‍ ഫേസ്ബുക്ക്‌ തയ്യാറെടുക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വാട്സ്ആപ്പിന് തടസം നേരിട്ടത്.

കാലിഫോര്‍ണിയ ആസ്ഥാനമായ ഫേസ്ബുക്ക്‌ $19 ബില്യന്‍ ഡോളറിനാണ് 2014 അവസാനം നൂറു കോടിയ്ക്കടുത്ത് ഉപയോക്താക്കളുള്ള മെസേജിംഗ് സേവനമായ വാട്ട്ആപ്പിനെ വാങ്ങിയത്.

shortlink

Post Your Comments


Back to top button