കണ്ണൂര്‍: റിപ്പബ്ലിക് ദിനത്തില്‍ കണ്ണൂര്‍ തളിപ്പറമ്പ് പോസ്റ്റോഫീസില്‍ ദേശിയ പതാക ചുമര്‍ വൃത്തിയാക്കുന്ന ചൂലില്‍ കെട്ടി ഉയര്‍ത്തി അപമാനിച്ചു. സംഭവം ചിലര്‍ ചൂണ്ടിക്കാട്ടിയതോടെ ഉടന്‍ പതാക അഴിച്ചുമാറ്റുകയായിരുന്നു. എന്നാല്‍ പിന്നീട് പതാക ഉയര്‍ത്താന്‍ തയ്യാറായില്ല. ദേശിയ പതാകയെ അപമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Post Your Comments