Nattuvartha

നാലര ലക്ഷത്തിനു ഉച്ചഭക്ഷണ ശാല: കൊട്ടാരക്കര ഐഷാ പോറ്റി എം.എല്‍.എയ്ക്കെതിരെ അഴിമതി ആരോപണം

കൊട്ടാരക്കര: കൊട്ടാരക്കര എംഎല്‍എ ഐഷ പോറ്റി കുളക്കട ഗവ ഹൈസ്കൂളിന് നിര്‍മ്മിച്ച്‌ കൊടുത്ത ഉച്ചഭക്ഷണ ശാലയ്ക്ക് ചിലവായ തുക കണ്ടാൽ ഞെട്ടരുത്. നാലര ലക്ഷം രൂപ. വെറും ഒറ്റ മുറി ചെറിയ കെട്ടിടത്തിൽ ഷീറ്റ് മേഞ്ഞ് ചെറിയ ഒരു ഷെഡ്‌. അതിന്റെ ബോർഡിൽ തന്നെ നാലരലക്ഷം രൂപ ചിലവായെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അഴിമതി ആരോപണം ഉന്നയിച്ചു സ്ഥലത്ത്  കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഇത് വൻ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

സാധാരണ MLA ഫണ്ട്‌ അനുവദിക്കുക മാത്രമേ MLA ചെയ്യാറുള്ളൂ. . പൊതുമരാമത്ത് ആണ് കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്.. ഇതില്‍ അഴിമതി നടത്തുന്നുണ്ടോയെന്നു ഓരോ ഘട്ടത്തിലും ഫണ്ട്‌ അനുവദിക്കുമ്പോള്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ വര്‍ക്കിന്റെ പുരോഗതി അനുസരിച്ച് റിപ്പോര്‍ട്ട് കൊടുക്കനമെന്നോക്കെയാണ് നിയമം എന്നും അറിയാന്‍ കഴിയുന്നു.ഇതില്‍ MLA ക്ക് പങ്കില്ലെന്നും ഒരു വാദം ഉണ്ട്. സത്യാവസ്ഥ അന്വേഷിച്ചു വേണ്ട നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കാം.

ASAA

shortlink

Post Your Comments


Back to top button