ഗായത്രി വിമൽ
വിവാദങ്ങൾ കൊഴുപ്പിക്കുന്ന കേരളവും വിവാദങ്ങളിൽ കൊഴുക്കുന്ന കേരളീയരും.ഭരണം മാറി തുടങ്ങുമ്പോൾ തന്നെ മുറുമുറുപ്പ് തുടങ്ങും.പിന്നെ വിവാദങ്ങളുടെ തൊരാമഴയാകും.കുറച്ചു നാളുകൾക്കു മുൻപ് വരെ കേരളം ആഘോഷമാക്കിയ ചർച്ചകൾ ആയിരുന്നു സോളാറും സരിതയും,ചുംബനസമരം ,താലി പൊട്ടിക്കൽ സമരം,ലെഗ്ഗിന്സ് വിവാദം ,ബീഫ് ഫെസ്റ്റ്,ലിംഗ വിവേചനം ഒടുവിൽ എത്തി നില്ക്കുന്നത് ശബരിമലയിലും ദളിത് വിദ്യാർത്ഥിയുടെ മരണത്തിലും.
തുടക്കത്തിൽ ഏവരും വളരെ ആവേശത്തോടെ ചർച്ച ചെയ്തും പരസ്പരം അപമാനിച്ചും അവഹേളിച്ചും പോസ്റ്റുകളിടുകയും ചെയ്യുന്നു. ആ തീകെട്ടു തുടങ്ങുമ്പോൾ അടുത്തത് ഉണ്ടാവും.ദൈവം അനുഗ്രഹിച്ചു വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത നാടുകൂടിയാകുമ്പോ കുശാലായി.
നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും അധികം രോഷം കൊള്ളുക പ്രവാസികളും അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുമാണ് അടിസ്ഥാനപരമായി പറഞ്ഞാൽ സ്വന്തം നാട്ടിൽ ലഭിക്കുന്ന തൊഴിലിലും ശമ്പളത്തിലും സംതൃപ്തി പോരാതെ അന്യന്റെ വിഴുപ്പലക്കി അടിമകളായി ജീവിക്കുന്നു ഞാൻ ഉൾപടെയുള്ള പ്രവാസി സമൂഹം എന്ന് തന്നെ പറയാം.മാസം കിട്ടുന്ന ശമ്പളത്തെ വിഭജിച്ചു പാർലിമെന്റിൽ അവതരിപ്പിക്കുന്ന ബട്ജെറ്റിലും കൃത്യമായി കാര്യങ്ങൾ നിർവഹിക്കുന്നവർ, നാട്ടിൽ ഒരുമൂട് കപ്പ നടുവാൻ മിനക്കെടുകയില്ലെങ്കിൽ കൂടിയും പ്രവാസത്തിലിരുന്നു നാട്ടിലെ ഏതു പ്രശ്നങ്ങൾക്കും രക്തതിളപ്പോടെ പ്രതികരിക്കുന്നുവർ പോംവഴി നിർദേശിക്കുന്നവർ,സ്ത്രീ സ്വാതത്ര്യത്തിനും ലിംഗ വിവേചനത്തിനുമായി വാതോരാതെ പ്രസംഗിച്ചും പോസ്ടുകളിട്ടും വിവാദം സൃഷ്ട്ടിക്കുന്നവർ,അങ്ങിനെ പല തരക്കാർ.എന്നാൽ സ്വന്തം നാട്ടിൽ സബ്സിഡി കുറഞ്ഞാൽ അപ്പൊ പ്രതിഷേധം പ്രവാസത്തിൽ കുറഞ്ഞാൽ അതിനു മൗനം ,പർദ്ദ നിർബന്ധമാക്കിയ രാജ്യത്തു ലെഗ്ഗിന്സ് ധരിച്ചു പ്രതിഷേധിക്കുമോ പരാതിയോ ഇല്ല.സ്വന്തം രാജ്യത്തിലുള്ള സ്ത്രീയെ പ്രവാസത്ത് വെച്ച് പീഡിപ്പിച്ചാൽ പ്രവാസ സ്ത്രീ സമൂഹം മൗനികളാകും പ്രതിഷേധിക്കാൻ മടി കാണിക്കുന്നു.
പുരുഷ പ്രവാസികൾ കൂടെയുള്ള ഒരുവനെ വഴിയിലിട്ടു കുത്തിയാൽ ദൂരെ മാറി ദൃശ്യങ്ങൾ മൊബൈൽ ഫോണുകൾ പകർത്തുക മാത്രം ചെയ്യുന്നു.സ്വന്തം ജീവനിലുള്ള കൊതിയും സ്വാർത്ഥത മൂലവും അകന്നു മാറുന്നു.അപ്പോൾ ഒരു പ്രവാസിയുടെയും രക്തം തിളക്കില്ല പ്രതിഷേധിക്കില്ല ഈ പറഞ്ഞതൊക്കെ നാട്ടിലാണേൽ ഏവരും ഗർജിക്കുന്ന സിംഹങ്ങൾ.പൊതു മാപ്പും മറ്റുമായി സ്വന്തം നാട്ടുകാർ നാടുകടത്തപെടുമ്പോൾ ഒരു ചില്ലി കാശ് പോലും കൊടുക്കുവാൻ മടി കാണിക്കുന്നവർ,ഒരേ വേദിയിൽ കണ്ടുമുട്ടുമ്പോൾ പരസ്പരം ഗർവ് കാണിച്ചു മുഖം തിരിഞ്ഞു ഇരിക്കുന്നവർ നാട്ടിൽ നടക്കുന്ന ഓരോ പ്രശ്നങ്ങളിലും വികാരാരപരമായ പോസ്റ്റുകൾ ഇടുന്നത് കാണുമ്പോൾ ലജ്ജയാണ് തോന്നുക.
ശരിയാണ് പ്രതിഷേധങ്ങൾ അനിവാര്യമാണ് .അത് നേരിന് വേണ്ടിയാവണം അല്ലാതെ വഴിയെ പോകുന്ന എന്തിനും വേണ്ടിയുള്ളത് ആവരുത്.ചില രാജ്യങ്ങളിൽ സ്ത്രീകള്ക്ക് എഴുതുവാനുള്ള സാഹചര്യം പോലും നിഷേധിക്കപെടുന്നതിനെ കുറിച്ച് നാമെല്ലാം വായിച്ചതാണ് എന്നിട്ടും ആരെ വേണമെങ്കിലും കരിവാരിതേച്ചു എഴുവാനും പറയുവാനും സ്ത്രീകളടക്കം സ്വന്ത്ര്യയമുള്ള നമ്മുടെ നാട്ടിൽ സ്ത്രീയുടെ സുരക്ഷക്കായുള്ള സമരം അർഹിക്കുന്നത് തന്നെ.എന്നാൽ സ്ത്രീകള് അനാവശ്യ സമരങ്ങളുമായി പോകുന്നത് അപമാനകരം തന്നെ.ദളിത് വിദ്യാർത്ഥിയുടെ മരണവും വളരെ വേദനാജനകമാണ് .അതിൽ നഷ്ട്ടം ആ കുടുംബതിന്റെത് മാത്രമാണ് .ബാക്കി ഏവര്ക്കും താൽകാലിക ചർച്ചാ വിഷയവും .പരസ്പരം പഴി ചാരലിനുമുള്ള ഏക ആയുധം മാത്രം.
മനവലോകം മതങ്ങൾ സൃഷ്ട്ടിച്ചു .ഓരോ മതത്തിനും ഓരോ ആചാരങ്ങളും.ആചാരങ്ങളെ വിശ്വാസികൾ അനുഷ്ഠിച്ചുകൊള്ളട്ടെ അനാചാരങ്ങളെ അവർ തന്നെ അവർ തന്നെ എതിര്ക്കുക്കയും ചെയ്യട്ടെ .അല്ലാതെ അവിശ്വാസികൾ എന്തിനതിൽ പ്രതിഷേധിക്കുന്നു ഇത്രയേറെ വേദനിക്കുന്നു.ഇതിൽ പ്രതിഷേധിക്കുന്ന പ്രവാസികൾ അവർ ജീവിക്കുന്ന നാടിന്റെ നിയമം അല്ലെ പാലിച്ചു പോരുന്നത്.ഇഷ്ട്ടപെടായിക ഉണ്ടെങ്കിൽ പരസ്പരം പറയു, എന്നല്ലാതെ എന്ത് പ്രതിഷേധമാണ് അവിടെ നടത്തുക .നിങ്ങള്ക്ക് അനുയോജ്യമല്ല എന്ന് തോന്നുന്ന എന്തിലെങ്കിലും കൊടി പിടിക്കുമോ,നാട്ടിലെ കൊടികളുടെ പേര് പറഞ്ഞു ഭീഷിണി മുഴക്കുമോ?ഒരു ചുക്കും ചെയ്യില്ല കാരണം അവിടെ നിങ്ങളെ നയിക്കുക വികാരമാവില്ല യുക്തിവാദമാവില്ല പകരം വിവേകം മാത്രമാവും.അന്നതനായി പണിയെടുക്കാൻ നാടുപെക്ഷിച്ചു വന്നിട്ട് നാടിനോടും നാട്ടുകാരോടുമുള്ള അമിതമായ സ്നേഹം മൊഴിഞ്ഞു പരസ്പരം കൊഞ്ഞനം കുത്തുന്നവരോട് നിങ്ങള്ടെ ശമ്പളത്തിന്റെ ഒരു ചെറിയ ഭാഗം നാട്ടിലെ ഏതെങ്കിലും ഒരുവന്റെ പട്ടിണി മാറ്റുവാനായോ ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിനായോ ആദ്യം മാറ്റി വെയ്ക്കുക്ക.എന്നിട്ട് പ്രസംഗിക്കുകയും ന്യായങ്ങൾ നിരത്തുകയും ചെയ്യുന്നു അല്ലാത്ത പക്ഷം നിങ്ങൾക്ക് എന്താണർഹത?
Post Your Comments