ന്യൂഡൽഹി :ഭീകരവാദത്തിനെതിരെ ശക്തമായ സന്ദേശവുമായി രാഷ്ട്രപതി പ്രണബ് മുഖർജി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. ലോകത്തിന്റെ വെളിച്ചമായി മാറാൻ കഴിയുന്ന ഒരവസ്ഥയിലാണ് ഇന്ന് ഭാരതം. . പ്രതികൂലമായ പല സാഹചര്യങ്ങളുണ്ടെങ്കിൽ പോലും ഭാരതത്തിനത് കഴിയുമെന്നു വിശ്വാസമുണ്ട്. . അയൽ രാജ്യങ്ങളുമായി പാരമ്പര്യമായും ചരിത്രപരവുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ച് മാതൃകാപരമായി മുന്നോട്ട് പോകാൻ നമുക്ക് കഴിയും . പ്രണബ് മുഖർജി വ്യക്തമാക്കി.
മാതൃഭൂമിയോടുള്ള സ്നേഹമാണ് രാഷ്ട്രപുരോഗതിയുടെ ആധാരം . ദേശീയതയുടെ ആണിക്കല്ല് തന്നെ രാഷ്ട്രത്തിന പൈതൃകത്തോടുള്ള ബഹുമാനമാണ്.ഭീകരത ശിയായ ആയുധം കൊണ്ട് മുറിച്ചു മാറ്റേണ്ട അർബുദമാണെന്ന് പ്രഖ്യാപിച്ച രാഷ്ട്രപതി ഭീകരതയിൽ നല്ലതും കെട്ടതുമില്ലെന്നു ചൂണ്ടിക്കാട്ടി.. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുത മാറാന്‍ നിരന്തരമായ ചർച്ചകൾ ആവശ്യമാണ് . എന്നാൽ ബുള്ളറ്റുകള്‍ സംസാരിക്കുമ്പോള്‍ എങ്ങനെ സമാധാന ചർച്ചകൾ നടത്തും.
മേക്ക് ഇൻ ഇന്ത്യ, സ്വച്ഛഭാരതം,സൻസദ് ആദർശ് ഗ്രാമ യോജന , ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ കേന്ദ്രസർക്കാർ പദ്ധതികളെ രാഷ്ട്രപതി പ്രശംസിച്ചു. സ്റ്റാർട്ടപ്പ് ഇന്ത്യ , പ്രധാനമന്ത്രി ഫസൽ ബീമ യോജന തുടങ്ങിയ പദ്ധതികളും രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പ്രത്യേക ഇടം പിടിചു.പുതിയ കാലത്തെ വരവേൽക്കാൻ മുന്നോട്ടുപോകാനാഹ്വാനം ചെയ്തുകൊണ്ടാണ് രാഷ്ട്രപതി റിപ്പബ്ലിക്ക് ദിന സന്ദേശം അവസാനിപ്പിച്ചത് .രവീന്ദ്ര നാഥ ടാഗോറിന്റെ പദ്യത്തിലെ വരികള്‍ ആലപിച്ചു കൊണ്ടാണ് രാഷ്ട്രപതി തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Post Your Comments