മുംബൈ: ഓസ്‌ട്രേലിയയില്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീം അംഗങ്ങളെ അനുഗമിക്കാന്‍ താരങ്ങളുടെ ഭാര്യമാരെ അനുമതിയ്ക്കും. എന്നാല്‍ കാമുകിമാരെ കൂടെക്കൊണ്ടു പോകേണ്ട എന്ന നിലപാടിലാണ് ബി.സി.സി.ഐ.
രഹാനെയുടെ ഭാര്യ രാധിക, ഉമേഷ് യാദവിന്റെ ഭാര്യ തന്യ, രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക, ഹര്‍ഭജന്‍ സിങിന്റെ ഭാര്യ ഗീതാ ബസ്ര, ആശിഷ് നെഹ്‌റയുടെ ഭാര്യ റുഷ്മ എന്നിവര്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഒപ്പം ചേര്‍ന്നു കഴിഞ്ഞു. മഹേന്ദ്ര സിങ് ധോണി ഇതുവരെയും ഭാര്യ സാക്ഷി, മകള്‍ സിവ എന്നിവരെ ഒപ്പം കൂട്ടുന്നതിനുള്ള അനുമതി തേടിയിട്ടില്ല.
ബി.സി.സി.ഐ പ്രധാനമായും വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത് ടീം ഇന്ത്യയിലെ പ്രണയ ജോഡികള്‍ക്കാണ്. വിരാഡ് കോഹ്ലിയെ അനുഗമിക്കുന്നതിന് കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയ്ക്കും യുവരാജ് സിങിനെ അനുഗമിക്കുന്നതില്‍ ഹസല്‍ കീച്ചിനും വിലക്കുണ്ട്.
Post Your Comments