പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ് എഴുതുന്നു
ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെര്‍മുല ആത്മഹത്യചെയ്തതല്ലെന്നും അവനെ വധിച്ചതാണെന്നും അതിനു പിന്നില്‍ അവന്റെ സംഘടനയില്‍ പെട്ടവരാണ് എന്നും രോഹിതിന്റെ പിതാവ് . വലിയ വിവാദമായേക്കാവുന്ന ഈ ആരോപണം ഒരു തെലുങ്ക് ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഉന്നയിച്ചത്. ‘ ലോട്ട്‌പോട്ട് ‘, ‘ഓപ് ഇന്ത്യ.കോം’ എന്നിവയാണ് ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്. തന്റെ മകനോ ഭാര്യയോ പട്ടികജാതി വിഭാഗത്തില്‍ പെട്ടതല്ലെന്നും ഓ ബി സി ആണെന്നും പിതാവ്
പറയുന്നു. ഹൈദരാബാദ് പ്രശ്‌നത്തില്‍ പ്രതിപക്ഷം കെട്ടിപ്പൊക്കിയത് ഒരു വലിയ ആസൂത്രിത രാഷ്ട്രീയ നീക്കമായിരുന്നു എന്ന് വെളിവാക്കുന്നതാണ് പിതാവിന്റെ വെളിപ്പെടുത്തല്‍. എസ് എഫ് ഐ, അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ( എ.എസ്.എ ) എന്നിവക്കെതിരെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍. തന്റെ മകനെ കൊന്നത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ്. അതൊരു വലിയ രാഷ്ട്രീയ നീക്കമാണ്. അതിന്റെ വസ്തുതകള്‍ വെളിച്ചത്തുവരണം. അതിനു ജുഡീഷ്യല്‍ അന്വേഷണം വേണം, പിതാവ് പറയുന്നു.
രോഹിത് സംഭവം ഉണ്ടായ ഉടനെ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്നും മറ്റും ചില തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്താ ലേഖകര്‍ മിന്നല്‍ വേഗത്തില്‍ ഹൈദരാബാദിലേക്ക് എത്തിയിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെയും കേജ്രിവാളിന്റെയുമൊക്കെ സന്ദര്‍ശനം. അത് വലിയ വാര്‍ത്തയാക്കാന്‍ ചില ചാനലുകള്‍ അത്യദ്ധ്വാനം നടത്തിയത് അതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട് . ദാദ്രിയും മറ്റും ഏതാണ്ട് ഇതെപോലെയാണ് ആസൂത്രണം ചെയ്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു ഗവേഷണ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയിട്ട് പ്രശ്‌നത്തെ രാഷ്ട്രീയമായി ഉപയോഗിക്കുക എന്നതായിരുന്നു പദ്ധതി എന്ന ആക്ഷേപവും അന്വേഷണസംഘം പരിഗണിക്കുന്നുണ്ടത്രേ. താന്‍ വെഡര ജാതിയില്‍ പെട്ടയാളാണ്. തന്റെ ഭാര്യയും അതെ സമുദായത്തില്‍പ്പെട്ടതുതന്നെ. ഞങ്ങള്‍ രണ്ടുപേരും മാലാ അല്ലെങ്കില്‍ മാഡിഗ വിഭാഗത്തില്‍പെടുന്നവരല്ല. വെഡര ഓ ബി സി വിഭാഗത്തില്‍ പെടുന്നു; മാലാ എന്നത് പട്ടികജാതി വിഭാഗമാണ്. ഞാന്‍ വിവാഹം കഴിച്ചത് തന്റേതായ വെഡര സമുദായക്കാരിയെയാണ്. തന്നില്‍ നിന്ന് വിവാഹമോചനം നേടിയശേഷം ഭാര്യ മാലാ എന്ന ജാതി സ്വീകരിക്കുകയാണ് ചെയ്തത്. അതെങ്ങിനെ സാധിക്കുമെന്ന് അറിയില്ല. ഒരാള്‍ക്ക് അങ്ങിനെ പട്ടിക ജാതിക്കാരി ആവാനാവുമൊ?, രോഹിതിന്റെ പിതാവ് ചോദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പോലിസ് നടത്തിയ അന്വേഷണവും അതിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത് എന്നതാണ് സൂചന. കല്ല് വെട്ടുന്നവരുടെ സമുദായമാണ് വെഡര. അത് ഓ ബി സി വിഭാഗത്തില്‍ പെടുന്നതാണ്. രോഹിതിന്റെ അമ്മയും അതെ സമുദായത്തില്‍ തന്നെയുള്ളതാണ് എന്നും പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. എങ്ങിനെയാണ് പിന്നെ അവര്‍ പട്ടികജാതിയില്‍ പെട്ടവരായി മാറിയത്; അതിനുള്ള സര്‍ട്ടിഫിക്കറ്റ് ആരുമുഖേന, എങ്ങിനെയാണ് ലഭിച്ചത് എന്നതെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്.
മകന്റെ മരണമറിഞ്ഞശേഷം താന്‍ എന്തുകൊണ്ട് ഹൈദരാബാദില്‍ പോയില്ല എന്ന ചോദ്യത്തിനും പിതാവ് മറുപടി പറയുന്നുണ്ട്. ‘ എന്റെ മകന്‍ മരിച്ചശേഷം ഞാന്‍ എന്തിനു ഹൈദരാബാദില്‍ പോകണം. ജഗന്‍ റെഡിക്കും രാഹുലിനും രാഷ്ട്രീയം കളിയ്ക്കാന്‍ വേണ്ടിയോ ?.’. ഇന്നിപ്പോള്‍ വേണ്ടത് ഒരു ജുഡീഷ്യല്‍ അന്വേഷണമാണ്, പിതാവ് തുടരുന്നു.
പണത്തിന്റെ വിഷമം തന്റെ മകന് ഉണ്ടായിരുന്നില്ല. അത് തനിക്കറിയാം. പണമില്ലാത്തത് കൊണ്ടല്ല അവന്‍ മരിച്ചത്. അത്തരം വാദഗതികള്‍ ശരിയല്ല. ‘ അവന്റെ കൂട്ടുകെട്ട് എനിക്ക് പിടിച്ചിരുന്നില്ല. അതുകൊണ്ട് ഞാന്‍ അവനുമായി അധികമൊന്നും അടുത്തു ഇടപെട്ടു സംസാരിച്ചിരുന്നില്ല. അവനധികവും ഇടപഴകിയിരുന്നത് ചേട്ടനും അമ്മയുമായാണ്.’. ഇവിടെയും അവന്റെ കൂട്ടുകെട്ട് എന്നതുകൊണ്ട് പിതാവ് ഉദ്ദേശിച്ചത് എസ് എഫ് ഐ, എ എസ് എ എന്നിവയെയാണ് എന്നതാണ് സൂചന. ‘ASA, SFI, anything and everything exist for their own
sake. Seldom the interest of a person and these organisations match’ എന്ന് രോഹിത് ആത്മഹത്യാ കുറിപ്പില്‍ എഴുതിവെച്ചത് പിന്നീട് വെട്ടി മാറ്റിയിരുന്നത് ഓര്‍ക്കുക. ആ വെട്ടിതിരുത്തലിനു രോഹിതിനെ നിര്‍ബന്ധിച്ചതാണോ
അതോ അത് സ്വയമേവ ചെയ്തതാണോ എന്നതും അന്വേഷണ വിധെയമാവുമെന്നു വ്യക്തം.
തന്റെ മകനെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി കൊലപ്പെടുത്തുകയായിരുന്നു എന്നതാണ് പിതാവിന്റെ ഏറ്റവും വലിയ ആക്ഷേപം. ചിലര്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി അത് ചെയ്തതാണ് എന്ന് തുറന്നുപറയുന്ന പിതാവ് , രാജ്യത്ത് ജാതീയ വര്‍ഗീയ കലാപം നടത്താനുള്ള പദ്ധതിയായിരുന്നു അതെന്നും പറയുന്നുണ്ട്. അത് ആത്മഹത്യയല്ല; കൊലപാതകമാണ്. സത്യം ജനങ്ങള്‍ക്ക് അറിയാന്‍ കഴിയണം. അതിനു ജുഡീഷ്യല്‍ അന്വേഷണം വേണം. ‘ അവരാണ് എന്റെ മകനെ കൊന്നത്; അതുചെയ്തത് പോലീസല്ല. എനിക്കുവേണ്ടത് പണമല്ല; നീതിയാണ്. എനിക്ക് അതിന്റെ പേരില്‍ ഒരു ജോലിയും വേണ്ട. ദയവായി എന്റെ മകന്റെ മരണത്തിന്റെ പേരില് രാഷ്ട്രീയം കളിക്കരുത്’. ആ പിതാവിന്റെ വാക്കുകളാണിത്.
ആത്മത്യ ചെയ്യാന്‍ മാത്രം ഭീരുവായിരുന്നില്ല തന്റെ മകനെന്നു പിതാവ് തുറന്നു പറയുന്നു. അവന്‍ ധൈര്യശാലിയാണ് . ഒരിക്കലും ആത്മഹത്യ ചെയ്യില്ല. സ്‌കൂളില്‍ ചേര്‍ക്കുന്നതുവരെ രോഹിതിന്റെ പേര് മല്ലിക്ക് ചക്രവര്‍ത്തി എന്നായിരുന്നു. ഗ്രാമത്തില്‍ എല്ലാവരും അവരെ മല്ലയ്യാ എന്നാണ് വിളിച്ചിരുന്നത് എന്നും
പിതാവ് വെളിപ്പെടുത്തി.
Post Your Comments