തൃപ്പൂണിത്തുറ: ലാവലിന്‍ കേസില്‍ ആരോപണവിധേയനായ പിണറായി വിജയന്‍ നവകേരള മാര്‍ച്ച് നിര്‍ത്തിവെച്ചത് രാഷ്ട്രീയ മാന്യത കാട്ടണമെന്ന് കെ.ബാബു. രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിക്കാട്ടാനാണ് താന്‍ രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം തൃപ്പൂണിത്തുറയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ പറയാന്‍ പിണറായിക്ക് ധാര്‍മ്മിക അവകാശമില്ല. മന്ത്രിമാര്‍ മുഖ്യമന്ത്രിയെയാണ് രാജിക്കാര്യം അറിയിക്കേണ്ടത്. അല്ലാതെ കെ.പി.സി.സി പ്രസിഡന്റിനെയല്ല.
കെ.പി.സി.സി സ്ഥാനമാനങ്ങള്‍ രാജിവെക്കുമ്പോഴേ കെ.പി.സി.സി പ്രസിഡന്റിനെ കാണേണ്ടതുള്ളൂ എന്നും അദ്ദേഹം തുറന്നടിച്ചു.
Post Your Comments