International

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ അവസാന വാക്കുകള്‍

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ അവസാന വാക്കുകള്‍ ആണിത് . ഇപ്പോള്‍ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്ന തലക്കെട്ടില്‍ ജെസ് എന്ന പെണ്‍കുട്ടി ബാക്കിവച്ചത് ഇനിയും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ചില സ്വപ്നങ്ങളായിരുന്നു . മരണത്തിന്‍റെ മുന്നില്‍ തന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുവെന്നു മനസിലാക്കിയ പെണ്‍കുട്ടിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് കണ്ണീര്‍ തോരാത്ത മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മുഖങ്ങളാണ് …

അതിന് മുന്നില്‍ ഒരു നിമിഷം സ്വന്തം ദുഃഖം മറക്കാന്‍ ശ്രമിച്ച ജെസ് തന്റെ പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കണമെന്നേ ചിന്തിച്ചുളളൂ. അതിനു അവള്‍ കണ്ടെത്തിയ വഴിയായിരുന്നു ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്ന പേരിലെഴുതിയ അവസാന വാക്കുകള്‍. ജെസ് ലോകത്തോട് വിടപറഞ്ഞിട്ടു കുറച്ച് മാസങ്ങളായെങ്കിലും അവളുടെ ഹൃദയഭേദകമായ കുറിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ജീവിതത്തിന്റെ 18 വര്‍ഷക്കാലം മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഷോഷിച്ച ജെസ് ഫെയര്‍ക്ലോ 2014ലാണ് തനിക്ക് അപൂര്‍വമായ ക്യാന്‍സറാണെന്നു തിരിച്ചറിഞ്ഞത്. ലിവര്‍പൂളിലെ വെസ്റ്റ് ഡെര്‍ബി സ്വദേശിയായ ജെസിന്റെ രോഗം കഴിഞ്ഞ നവംബറില്‍ മജ്ജകളിലേക്കും വ്യാപിച്ചു. രോഗം ഗുരുതരമായതോടെ തന്റെ ജീവിതത്തിലെ ആ നിറമുളള ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നു അവള്‍ തിരിച്ചറിഞ്ഞു. മുന്നിലുളള ദിനങ്ങള്‍ പരിമിതമാണെങ്കിലും പ്രിയപ്പെട്ടവരെ സന്തോഷിപ്പിക്കാന്‍ തന്നെ ജെസ് തീരുമാനിച്ചു. പ്രിയപ്പെട്ടവര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളും ഒപ്പം തന്റെ സ്വപ്നങ്ങളും ചേര്‍ത്തുവച്ച് ജെസ് ഒരു കുറിപ്പ് തയാറാക്കി. സുഹൃത്തുക്കുകള്‍ക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കുക എന്നതായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. സിനിമയോടും പാട്ടിനോടും എഴുത്തിനോടും ഫോട്ടൊഗ്രഫി യോടുമൊക്കെ അടങ്ങാത്ത പ്രണയം സൂക്ഷിച്ചിരുന്ന പെണ്‍കുട്ടി തന്റെ ബാക്കിയായ സ്വപ്നങ്ങള്‍ പൂര്‍ത്തിയാവുന്നതിനെക്കുറിച്ചും എഴുതിയിട്ടുണ്ട്. ജീവിതത്തില്‍ സംഭവിച്ചു പോയ ചില തെറ്റുകളെ നന്മ കൊണ്ട് മറികടക്കണമെന്ന ആഗ്രഹവും അവള്‍ പങ്കുവച്ചിരുന്നു. ഇവയൊക്കെ പൂര്‍ത്തിയായാല്‍ ജീവിതം സന്തോഷപൂര്‍ണമായിരിക്കുമെന്നും, ജീവിത വിജയത്തിന്റെ രഹസ്യം ഇതാണെന്നു വിശ്വസിക്കുന്നതായും ജെസ് കുറിപ്പില്‍ പറയുന്നുണ്ട്. നവംബറില്‍ തന്റെ ജന്മദിനാഘോഷത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജെസ് ലോകത്തോട് വിടപറഞ്ഞത്. കുറിപ്പ് പുറത്തുവന്നതോടെ ജെസിന്റെ ഓര്‍മയ്ക്കായി എന്തെങ്കിലും ചെയ്യാനുളള തയാറെടുപ്പിലാണ് സുഹൃത്തുക്കള്‍ ‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button