ശ്രീനഗര്‍ : കാശ്മീര്‍ സ്വാതന്ത്ര എംഎല്‍എ പുതിയ വിവാദത്തിനു തിരികൊളുത്തി കൊണ്ട് പ്രസ്ഥാവന നടത്തി . തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് എംഎല്‍എയുടെ പ്രസ്താവന . തനിക്കെതിരെ ആരെങ്കിലും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ അവരെ പിടിച്ച് തീവ്രവാദികള്‍ക്ക് കൊടുക്കും എന്നാണ് എംഎല്‍എ റാഷിദ് പറഞ്ഞിരിക്കുന്നത് . റാഷിദിനെതിരെ പ്രതികരിച്ച ബിജെപി പ്രവര്‍ത്തകനോടുള്ള മറുപടിയായാണ് ഇത്തരത്തിലുള്ള ഭീഷണി എത്തിയത്.
ഭീഷണിപ്പെടുത്തുന്ന റാഷിദിന്‍റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത് . തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ പിടിച്ച് ലഷ്കര്‍ ഇ തോയ്ബയെ ഏല്‍പ്പിക്കുമെന്നാണ് എംഎല്‍എ പറഞ്ഞിരിക്കുന്നത്. എംഎല്‍എയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ ഇതിനോടകം രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി മോദിക്കെതിരെ കഴിഞ്ഞ ദിവസം റാഷിദ് സമരം നടത്തിയിരുന്നു.
പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു റാഷിദിന്റെ സമരം. ഇതിനിടെ ഒരു ബിജെപി പ്രവര്‍ത്തകന്‍ റാഷിദിനെ തീവ്രവാദിയെന്ന് വിളിക്കുകയായിരുന്നു. തന്നെ തീവ്രവാദികള്‍ക്ക് പിടിച്ച് നല്‍കുമെന്നും താന്‍ കരുതിയിരുന്നോളൂവെന്നും റാഷിദ് ഭീഷണിപ്പെടുത്തുകയുണ്ടായി. റാഷിദിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തു വന്നിട്ടുണ്ട്.
Post Your Comments