താന്‍ പാക് ടീമില്‍ നിന്ന് പുറത്തായത് ഹിന്ദുവായത് കൊണ്ട് മാത്രമെന്ന് പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ . ഒത്തുകളിവിവാദത്തില്‍ പെട്ട് ആജീവനാന്ത കാലം വിലക്ക് നേരിടുകയാണ് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേറിയ . ഇപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച് മുന്നോട്ട് വന്നിരിക്കുകയാണ് അദ്ദേഹം . താന്‍ ന്യൂനപക്ഷമായ ഹിന്ദു ആയതിനാലാണ് പുറത്താക്കപ്പെട്ടതെന്നും ബിസിസിഐക്ക് മാത്രമെ തന്നെ സഹായിക്കാനാവു എന്നാണ് കനേറിയ പറയുന്നത് . പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റ് ആയ ക്രിക്ക് ടൈലിനോടാണ് കനേരിയ ഇക്കാര്യം പറഞ്ഞത് . ജീവിക്കാന്‍ വകയില്ലാതെ കഷ്ടപ്പെടുന്ന താന്‍ ക്രിക്കറ്റ് ക്ലബ്ബില്‍ നിന്ന് ലഭിച്ച തന്‍റെ അവസാന സമ്പാദ്യം ഉപയോഗിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും എത്രകാലം ഇങ്ങനെ ജീവിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യന്‍ യുവതാരങ്ങളെ സ്പിന്‍ ബൌളിംഗ് പഠിപ്പിക്കാനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു .
2009ലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് അസോസിയേഷന്‍ ഡാനിഷ് കനേറിയയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത് . ഇംഗ്ലീഷ് കൌണ്ടി ക്ലബ്ബായ എസെക്സിനു വേണ്ടി കളിക്കുന്നതിനിടെയാണ് ഒത്തുകളി വിവാദത്തെ തുടര്‍ന്ന് കനേറിയക്ക് വിലക്ക് വീണത് .എന്നാല്‍ താന്‍ നിരപരാധിയാണെന്നും തന്നെ ആരോ മനപ്പൂര്‍വം കുടുക്കിയതാനെന്നുമാണ് കനേരിയയുടെ വാദം . ഇക്കാര്യം ബ്രിട്ടീഷ് അന്വേഷണ ഏജന്‍സി ആയ സ്കോട്ട്ലന്റ് യാര്‍ഡ് അന്വേഷിച്ച് കണ്ടെതിയതാന്നെന്നും എന്നാല്‍ ഇത് പരിഗണിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാവുന്നില്ലെന്നും കനേരിയ പറയുന്നു . മുഹമ്മദ് ആമിറിനും തനിക്കും രണ്ട് നീതിയാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
അതെസമയം താന്‍ ബിസിസിഐയോട് സഹായം തേടി എന്ന വാര്‍ത്ത തള്ളി കനേറിയ പിന്നീട് രംഗത്ത് വന്നു. താന്‍ പാകിസ്ഥാനി ആയതില്‍ അഭിമാനിക്കുന്നതായും ആ സമയത്ത് താന്‍ വളരെ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടിരുന്നതായും ഇന്ത്യന്‍ ഏക്‌സ്പ്രസിനോട് കനേറിയ പറഞ്ഞു. വിലക്ക് നേരിട്ടതിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ താനിക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്താന്റെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായാണ് ഡാനിഷ് കനേരിയ അറിയപ്പെടുന്നത്. 61 ടെസ്റ്റ് മത്സരത്തിലും 18 ഏകദിന മത്സരത്തിലും പാക് ജെഴ്‌സി അണിഞ്ഞിട്ടുളള കനേരിയ ടെസ്റ്റില്‍ 261 വിക്കറ്റ് സ്വന്തമാക്കിയിട്ടുളള താരമാണ്.
Post Your Comments