സുജാത ഭാസ്കര്‍
മാൽഡയിലും പത്താൻകോട്ടും അഭിപ്രായം ചോദിച്ച മാധ്യമങ്ങളോട് താൻ ഡൽഹിയിലെ മാത്രം മുഖ്യമന്ത്രിയാണ് അവിടുത്തെ കാര്യങ്ങൾ ചോദിക്കൂ എന്ന് പറഞ്ഞ കെജ്‌രിവാള്‍ ഹൈദരാബാദിൽ പോയത് ഇരട്ടത്താപ്പെന്ന് സോഷ്യൽ മീഡിയ.
മാൽഡയും പത്താൻ കോട്ടും ഉണ്ടായ സംഭവത്തിൽ അഭിപ്രായം ചോദിച്ച മാധ്യമങ്ങളോട് താൻ ഡൽഹിയിലെ മാത്രം മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ കെജ്‌രിവാൾ തന്നോട് ഡൽഹിയെ കുറിച്ച് മാത്രം ചോദിക്കാനാണ് ആവശ്യപ്പെട്ടത്. , പക്ഷെ ഹൈദരാബാദിലെ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഞാന്‍ ഡല്‍ഹി മുഖ്യമന്ത്രി’ എന്നാല്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ സംഭവത്തിൽ കെജ്‌രിവാളിന്റെ ഇരട്ടത്താപ്പ് തെളിഞ്ഞു. അവിടേക്ക് മോഡി സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി കെജ്‌രിവാൾ പോയി.
ഇതിൽ മോഡി സർക്കാരിന് യാതൊരു പങ്കും ഇല്ലെന്നു അറിഞ്ഞിട്ടും ട്വിട്ടരിലൂടെ മോഡിയെ നിശിതമായി വിമർശിക്കാനും കേജ്രിവാൾ മറന്നില്ല.ദാദ്രിയിലും ഹരിയാനയിലും ഇപ്പോൾ ഹൈദരാബാദിലും പോയത് രാഷ്ട്രീയ മുതലെടുപ്പിന് മാത്രമാന്നെന്നാണ് സോഷ്യൽ മീഡിയയിൽ എതിരാളികൾ പറയുന്നത്.ഇതെല്ലാം അക്കമിട്ടു പറഞ്ഞു സോഷ്യൽ മീഡിയയിൽ പൊളിച്ചടുക്കി എതിരാളികള്‍.രോഹിത് വെമൂല ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെജ്‌രിവാളിന് ഈ അഭിപ്രായമല്ലായിരുന്നു .. ശക്തമായ ഭാഷയിലാണ് ആത്മഹത്യയെ കുറിച്ച് കെജ്‌രിവാള്‍ പ്രതികരിച്ചത്. സംഭവത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണം എന്ന് വരെ കെജ്‌രിവാള്‍ പറഞ്ഞു.
ട്വിറ്ററിലൂടെ നിലവിലെ സംഘർഷം ഒന്ന് ആളിക്കത്തിക്കാനും കെജ്‌രിവാൾ മറന്നില്ല. ആത്മഹത്യ ചെയ്ത രോഹിതിന്റെത് കൊലപാതകമാണെന്ന് കൂടി കൂട്ടിച്ചേർത്തു.അതെ രീതിയിൽ ഗിരീഷ എന്നൊരാൾ അതിന്റെ മറുപടി താങ്കൾ ഡൽഹിയിലെ മാത്രം മുഖ്യമന്ത്രിയല്ലേ ഡൽഹിയിലെ കാര്യം അല്ലല്ലോ ഇത് എന്ന് മറുപടിയും ഇട്ടു.സോഷ്യൽ മീഡിയയിൽ ഇതിന്റെ സ്ക്രീൻഷോട്ടുകൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. പലകാര്യങ്ങളിലും കെജ്‌രിവാൾ സ്വീകരിക്കുന്ന ഇത്തരം ഇരട്ടത്താപ്പുകൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ് എതിരാളികൾ.
Post Your Comments