ന്യൂഡല്‍ഹി: ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി അമിതാഭ് ബച്ചനേയും പ്രിയങ്കാ ചോപ്രയേയും തെരഞ്ഞെടുത്തു. ബോളിവുഡ് താരം ആമിര്‍ ഖാനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പുതിയ അംബാസിഡര്‍മാരെ നിയമിച്ചത്.
കായികരംഗത്ത് നിന്നുള്ള പ്രമുഖരേയും അംബാസിഡര്‍ സ്ഥാനത്തേക്ക് ടൂറിസം മന്ത്രാലയം പരിഗണിച്ചിരുന്നു. അമിതാഭ് ബച്ചന്‍ അംബാസിഡര്‍ സ്ഥാനത്തേക്ക് വന്നേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. പുതിയ അംബാസിഡര്‍ സ്ഥാനത്തേക്ക് ഒരു വനിതയെക്കൂടി പരിഗണിക്കണമെന്ന് ആവശ്യമുയര്‍ന്നതാണ് പ്രിയങ്കാ ചോപ്രയ്ക്ക് നറുക്ക് വീഴാന്‍ കാരണമായത്.
Post Your Comments