സ്വാതി കൃഷ്ണ
ജീവന്‍ പിടഞ്ഞു തീരുന്നൊരു
വേളയില്‍ നെഞ്ചകം തെല്ലുമേ നൊന്തതില്ല,
സ്വപ്‌നങ്ങള്‍ കണ്‍ മുന്നിലായ്
നിന്‍റെ ചിതയിതില്‍ വെന്തിട്ടുമിന്നു നീ തേങ്ങിയില്ല
.
ചുറ്റും ഉയര്‍ന്നു പൊന്തും
മുഷ്ട്ടി സൃഷ്ട്ടിച്ച കാപട്യവും നിന്നിലേശിയില്ലാ
നൊന്തു പെറ്റമ്മ വാര്‍ക്കും
കണ്ണു നീരിനും നിന്നെ തടഞ്ഞിടാന്‍ ആയതില്ല..
.
പക്ഷെ …
.
ദളിതനെന്നാര്‍ത്തു നിന്‍ ദേഹം പകുക്കുന്ന
കാട്ടാള ജന്മങ്ങള്‍ അറിയുന്നുവോ
കഴുകനെ പോല്‍ ശവം കൊത്തിപ്പറിചിടും
നിഷ്ട്ടൂര ജന്മങ്ങള്‍ കാണുന്നുവോ
.
നെഞ്ചം നുറുങ്ങി നീ വിലപിച്ച രോദനം
ദളിതനല്ല ഞാന്‍ വെറും മനുഷ്യന്‍..
കര്‍ണ്ണം പിളര്‍ക്കുമാറുച്ചത്തില്‍ നീയാര്‍ത്ത
മനുഷ്യ ശബ്ദത്തിന്‍റെ മരണ ഗാനം..
Post Your Comments