News Story

രോഹിത്ത് വെമുലയ്ക്ക് വേണ്ടി സംസാരിക്കുന്ന എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റിനോട് ദളിത്‌ ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ 7 ചോദ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

കോട്ടയം: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ജാതി വിവേചനത്തിനിരയായി ആത്മഹത്യ ചെയ്ത രോഹിത്ത് വെമുലയ്ക്ക് വേണ്ടി സംസാരിക്കുന്ന എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.ശിവദാസനോട് ചോദ്യങ്ങളുമായി കേരളത്തില്‍ നിന്നൊരു ദലിത് ഗവേഷണ വിദ്യാര്‍ത്ഥിനീ.എം.ജി യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ ദീപ.പി.മോഹനാണ് ശിവദാസനോട് ഫേസ്ബുക്ക് പോസ്റ്റ് വഴി ചോദ്യങ്ങള്‍ ചോദിക്കുന്നത്.
ഇതാണ് ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.

എസ്.എഫ്.ഐ.അഖിലേന്ത്യാ പ്രസിഡണ്ട്‌ ശിവദാസൻ ചേട്ടനോട് കുറച്ച് ചോദ്യങ്ങൾ ??? തീർച്ചയായും പ്രതികരണം പ്രതീക്ഷിക്കുന്നു …..
08-06-2016 ന് മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ചേട്ടൻ എഴുതിയ “വിവേചനങ്ങളുടെ വര്‍ത്തമാനമെന്ന” ലേഖനം വായിച്ചിരുന്നു ..അതിലെ ദളിത്‌ സ്നേഹം കണ്ടപ്പോൾ സന്തോഷം തോന്നി, ഇപ്പോൾ രോഹിത് വെമുലയുടെ ആത്മഹത്യയിലൂടെ വീണ്ടും ആ സ്നേഹം കാണുമ്പോൾ സന്തോഷം കൂടുന്നു ….

1. ദളിത്‌ ഗവേഷകയായ ദീപ.പി.മോഹനൻ എന്ന ഞാൻ കഴിഞ്ഞ കൊല്ലം എം.ജി.സർവ്വകലാശാലയിൽ മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ ഒന്ന് പ്രതികരിക്കുക പോലും ചെയ്യാതിരുന്നതിന്റെ കാരണം ??

2. എന്നെ പരസ്യമായി മോഷ്ടാവാക്കി ചിത്രീകരിച്ച് കളിയാക്കുകയും, ഇരിപ്പിടം നിഷേധിച്ച് എഴുന്നേൽപ്പിച്ചു വിടുകയും, ഡിപ്പാർട്ട്മെന്റിൽ പൂട്ടിയിടുകയും ചെയ്ത അദ്ധ്യാപകൻ ഇടതുപക്ഷ സംഘടനയിൽപ്പെട്ട ആളാണെങ്കിൽ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണോ എസ്.എഫ്.ഐ പോലുള്ള ഒരു സംഘടന സ്വീകരിക്കേണ്ടത് ???

3. പത്ര, ദൃശ്യ മാധ്യമങ്ങൾ എനിക്ക് നേരെയുണ്ടായ മാനസിക പീഡനം വാർത്തയാക്കിയപ്പോൾ പല ദളിത്‌ സംഘടനകളും ഇവിടെ വന്ന് സമരങ്ങൾ നടത്തി…ഈ ക്യാമ്പസിലെ എസ്.എഫ്.ഐ ഒന്ന് പ്രതിഷേധിക്കാൻ പോലും തയാറായില്ല …എന്ത് പറയുന്നു ???..

4. എന്നെ പീഡിപ്പിച്ച അധ്യാപകനെതിരെ “പോരാട്ടം” എന്ന പേരിൽ ക്യാമ്പസിൽ ആരോ പോസ്റ്റർ ഒട്ടിച്ചതിന് എന്നെ “മാവോയിസ്റ്റ്‌” ആക്കാനുള്ള ഒരു ശ്രമം ഭരണകൂടത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായി…എസ്.എഫ്.ഐ നിസ്സംഗത പാലിക്കേണ്ട വിഷയമായിരുന്നോ ഇത് ??..

5. ഡിപ്പാർട്ട്മെന്റിൽ പൂട്ടിയിട്ട എന്നെ പുറത്തിറക്കിയത് കോട്ടയം ഗാന്ധിനഗർ പോലീസ് എത്തിയാണ് …പ്രബുദ്ധ കേരളത്തിൽ നടന്ന ഈ സംഭവത്തെ ചേട്ടൻ എങ്ങനെ നോക്കിക്കാണുന്നു ??..

6. പ്രൊ. വൈസ് ചാൻസിലർ ഡോ.ഷീന ഷുക്കൂറിനോട് “ദളിത്‌ വിദ്യാർഥിക്ക് ഫേവർ ചെയ്‌താൽ ഗവേഷണ സ്ഥാപനത്തിന്റെ ഡിസിപ്ലിൻ പോകുമെന്ന്” പറഞ്ഞ ഡോ.നന്ദകുമാർ കളരിക്കൽ ഇന്ന് സ്ഥാപനത്തിന്റെ മേധാവിയാണ്. എന്താണ് അഭിപ്രായം ??..

7. ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് വി.സി.പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട്‌ ഒരു കൊല്ലമാകാറായിട്ടും പുറത്തു വന്നിട്ടില്ല …എസ്.എഫ്.ഐ പ്രതികരിക്കുമോ??…

deepa

shortlink

Related Articles

Post Your Comments

Related Articles


Back to top button