ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ലൈക്കും കമന്റും കണ്ട് നിര്‍വൃതിയടയുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ എത്തിയേക്കാം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ പോണ്‍ സൈറ്റുകള്‍ അവരുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ കോപ്പി ചെയ്തു അശ്ലീല വെബ്‌സൈറ്റുകളില്‍ ഉപയോഗിച്ച് വരുന്നതായി മെയില്‍ ടുഡേ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഫേസ്ബുക്ക് ഉപയോഗിക്കുന്ന 40 ശതമാനം സ്ത്രീകളും ഇത്തരത്തില്‍ അതിക്രമത്തിന് വിധേയമായിരിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഫേസ്ബുക്ക് പ്രോഫൈലുകളില്‍ നിന്നും കോപ്പി ചെയ്തെടുക്കുന്ന ചിത്രങ്ങള്‍ മോർഫ് ചെയ്ത് വ്യാജ പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യുന്നു. ഇവ ഉപയോഗിച്ച് സെക്സ് ചാറ്റ് ചെയ്യുകയും പണം തട്ടുകയുമാണ് ഇവരുടെ രീതി. ഇത്തരം സൈറ്റിന്‍റെ അഡ്മിനിസ്ട്രേറ്റർമാർ ചിത്രങ്ങൾ വൈറലാകാൻ സഹായിക്കും.
കൂടാതെ നിരവധി അശ്ലീല ഫേസ്ബുക്ക് പേജുകളും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളും ഇടപാടുകാരെ ആകര്‍ഷിക്കാന്‍ ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
Post Your Comments