കണ്ണൂര്‍: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്നുപേര്‍ ശ്വാസം മുട്ടിമരിച്ചു. കണ്ണൂരിലെ ചക്കരക്കല്‍ പള്ളിപ്പൊയ്‌ലിലാണ് സംഭവം. ചാത്തോത്തുകളത്തില്‍ രഘൂത്തമന്റെ ഭാര്യ സതി(50),മകന്‍ രതീഷ്(30),ചാലാട് സ്വദേശി മുനീര്‍(35) എന്നിവരാണ് മരിച്ചത്.
രഘൂത്തമന്റെ വീട്ടിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. മുനീര്‍ ടാങ്കില്‍ കുഴഞ്ഞുവീണപ്പോള്‍ ആദ്യം രതീഷ് ഇറങ്ങുകയായിരുന്നു. രതീഷിന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതോടെ സതി രക്ഷിക്കാനിറങ്ങി. എന്നാല്‍ സതിയും ശ്വാസം മുട്ടി കുഴഞ്ഞുവീണു. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും മൂവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments