ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ദിനപത്രത്തില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ കേരള വെറ്റിനറി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. അശോകിനെതിരേ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഡോ. ബി അശോകിനെ 2011 ല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും അദ്ദേഹത്തെ ആ സ്ഥാനത്ത് വീണ്ടും നിയമിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം അച്ചടക്ക നടപടികള്‍ ആരംഭിച്ചതോടെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നടപടി കോടതി ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഡോ. ബി അശോക് സുപ്രീംകോടതിയെ സമീപിച്ചത്.
Post Your Comments