പാലക്കാട് :പാലക്കാട് ജില്ലയിലെ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉള്ള എൽ പി എസ് എ- യു പി എസ് എ അദ്ധ്യാപക നിയമനങ്ങൾ അട്ടിമറിക്കുന്നുവന്നു യുവമോർച്ച ജില്ല പ്രസിഡന്റ് പി. രാജീവ് പറഞ്ഞു.റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ രണ്ടര മാസം മാത്രം ബാക്കി നിൽക്കെ നിയമനങ്ങൾ നടക്കാത്തത് അപ്രഖ്യാപിത നിയമന നിരോധനത്തിന് ഉദാഹരണമാണ് , സർക്കാർ സ്ക്കൂളുകളിൽ ഒഴിവുകൾ ഉണ്ടെന്നിരിക്കെ പാലക്കാട് ഡി ഡി ഇ ഒഴിവുകൾ പി എസ് ക്ക് റിപ്പോർട്ട് ചെയ്യുന്നില്ല, വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ എൽ പി എസ് എ തസ്തികയിൽ നൂറ്റിപ്പതിലധികം ഒഴിവുകൾ ഉണ്ട്,
ഇതു സംബന്ധിച്ച് ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിക്കുകയും ഈ ഒഴിവുകളിലേക്ക് നിയമനങ്ങൾ നടത്തുന്നതിനുള്ള കോടതി ഉത്തരവ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാലക്കാട് ഡി ഡി ഇ , പി എസ് സി ക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഒഴിവുകൾ നോഷണൽ ഒഴിവുകൾ ( സാങ്കൽപ്പിക ഒഴിവുകൾ ) ആയിട്ടാണ് , ഇത്തരം നോഷണൽ ( സാങ്കൽപ്പിക ഒഴിവുകൾ ) ഒഴിവുകളിലേക്ക് അഡ്വൈസ് അയക്കാനോ നിയമനങ്ങൾ നൽകാനോ കഴിയില്ല എന്ന നിലപാടിലാണ് പി എസ് സി . ഒഴിവുകൾ ഉള്ള സാഹചര്യത്തിൽ ,കോടതി നിയമനം നൽകാൻ ഉത്തരവ് ഇട്ടിട്ടും അത് പാലിക്കാൻ പോലും പാലക്കാട് ഡി ഡി ഇ തയ്യാറാവുന്നില്ല .
സംഭവത്തിൽ ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി യുവമോർച്ച രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്ന റാങ്ക് ഹോൾടെർസ് ജെനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്ത യുവമോർച്ച ജില്ല പ്രസിഡന്റ് പി. രാജീവ് ഉദ്ധ്യോഗാർത്ഥികൾക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഈ വിഷയം പരിഹരിക്കണം എന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി അടുത്ത ദിവസം തന്നെ പാലക്കാട് ഡി ഡി യെ കാണും, പരിഹരിക്കപ്പെടുന്നില്ല എങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട് പോകാനാണ് സമര സമിതിയുടെ തീരുമാനം എന്ന് ശ്രീ.രാജീവ് പറഞ്ഞു.
Post Your Comments