News Story

വിമാനം അന്തരീക്ഷത്തില്‍വെച്ച് തകര്‍ന്നാലും യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കുന്ന സുരക്ഷാകവചം തയ്യാറാവുന്നു

വിമാനം അന്തരീക്ഷത്തില്‍വെച്ച് തകര്‍ന്നാലും ഒരു പോറല്‍പോലുമില്ലാതെ യാത്രക്കാരെ ഭൂമിയിലെത്തിക്കാനുള്ള സുരക്ഷാകവചം തയ്യാറാവുന്നു. വ്യോമയാന സുരക്ഷയില്‍ ഗവേഷണം നടത്തുന്ന വ്‌ളാഡിമിര്‍ ടരെന്‍കോ എന്ന എഞ്ചിനീയറാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

വിമാനത്തിനുള്ളില്‍ അത്യാവശ്യ സമയത്ത് വേര്‍പെടുത്താവുന്ന മറ്റൊരു സുരക്ഷാ കവചം തീര്‍ക്കുകയാണ് വിദഗ്ധര്‍ ചെയ്യുന്നത്. എപ്പോള്‍ അപകടമുണ്ടായാലും കവചമുപയോഗിച്ച് യാത്രക്കാര്‍ക്ക് സുരക്ഷിതരായി നിലത്തിറങ്ങാം. അന്തരീക്ഷത്തില്‍ വെച്ചാണ് സുരക്ഷാ കവചം വേര്‍പെടുന്നതെങ്കില്‍ പാരച്യൂട്ട് വഴി നിലത്തെത്താം. സമുദ്രത്തിന് മുകളില്‍വച്ചാണ് അപകടമുണ്ടാവുന്നതെങ്കില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് കവചം രൂപകല്‍പ്പന ചെയ്യുന്നത്.

സുരക്ഷാ കവചത്തിനുള്ളിലാണ് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ഇതിന് മുകളില്‍ പാരച്യൂട്ടുകള്‍ ഘടിപ്പിച്ചിരിക്കും. യാത്രക്കാര്‍ക്ക് അവശ്യം വേണ്ടുന്ന സാധനങ്ങള്‍ വെയ്ക്കാമെന്നതിനാല്‍ അപകടത്തില്‍ അവ നഷ്ടമാകുമെന്ന ഭയവും വേണ്ട. അതേസമയം വലിയ മലകളുടെയോ കെട്ടിടങ്ങളുടേയോ മുകളില്‍ കവചം പതിച്ചാല്‍ വന്‍ ദുരന്തമുണ്ടാവില്ലെ എന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്നാല്‍ ഇതിനുള്ള മറുപടിയും എഞ്ചിനീറയാ ടരെന്‍കോ നല്‍കുന്നുണ്ട്. സുരക്ഷാ കവചത്തിനാവശ്യമായ അധിക ചെലവ് വിമാനടിക്കറ്റില്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് 95 ശതമാനം പേരും താന്‍ നടത്തിയ സര്‍വ്വേയില്‍ പറഞ്ഞെന്ന് ടരെന്‍കോ ചൂണ്ടിക്കാട്ടി. വിമാനം പൊട്ടിത്തെറിക്കുകയോ റോക്കറ്റ് ആക്രമണത്തില്‍ തകരുകയോ ചെയ്താല്‍ സുരക്ഷാ കവചം രക്ഷയാവില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button