കൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാരിനു വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വിമര്‍ശനം. സംസ്ഥാനത്തെ വിജിലന്‍സിന് വിജിലന്‍സ് ഇല്ലെന്നു പറഞ്ഞ കോടതിവിജിലന്‍സ് സംവിധാനം ഫലപ്രദമല്ലെന്നും അന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കുന്നതല്ലേ നല്ലതെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റീസ് ബി. കെമാല്‍ പാഷയാണു സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചത്.
മന്ത്രിക്കെതിരേ കോഴയാരോപണം ഉയര്‍ന്നാല്‍ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയില്ലേ എന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കോഴയാരോപണം ഉന്നയിച്ചതിനെതിരേ മന്ത്രി കെ.ബാബു ബാറുടമ ബിജു രമേശിനെതിരേ ഹൈക്കോടതിയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
Post Your Comments