ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കണമെന്ന മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന തിരുത്തി സിപിഎം നേതൃത്വം പൊളിറ്റ് ബ്യൂറോ രംഗത്ത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ച രാഷ്ട്രീയ അടവുനയവുമായി ഒത്തുപോകുന്ന രീതിയില്‍ മാത്രമേ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കൂ എന്ന് പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.
കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഇല്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചത്. ഇത് കഴിഞ്ഞമാസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്ലീനത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈ നിലപാടില്‍ മാറ്റമുണ്ടാവില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. വരാന്‍ പോകുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കാന്‍ പോകുന്ന തന്ത്രത്തെക്കുറിച്ച് ഒട്ടേറെ ഊഹാപോഹങ്ങളുണ്ട്.
ഓരോ സംസ്ഥാനത്തേയും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പിബിയും കേന്ദ്ര കമ്മിറ്റിയും ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും പിബി കഴിഞ്ഞദിവസം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Post Your Comments