കൊല്ലം: ജെ.എസ്.എസ് (പ്രദീപ് വിഭാഗം) ഈ മാസം 17ന് സി.പി.ഐയില്‍ ലയിക്കുന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ് പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ഗൗരിയമ്മ ഏകാധിപതിയെ പോലെയാണ് പെരുമാറിയിരുന്നത്. മുദ്രാവാക്യങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ജെ.എസ്.എസ് ഒരു പാര്‍ട്ടിയായി തുടര്‍ന്നുപോകുന്നതില്‍ അര്‍ത്ഥമില്ല. രാജ്യത്ത് വര്‍ഗ്ഗീയതയെ ചെറുത്തുതോല്‍പ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കേ സാധിക്കൂ. അതുകൊണ്ടാണ് സി.പി.ഐയില്‍ ലയിക്കാന്‍ തീരുമാനിച്ചതെന്നും പ്രദീപ് പറഞ്ഞു.
എട്ട് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ രാവിലെ 10.30 ന് ചിന്നക്കട കേന്ദ്രീകരിച്ച് ചെറുജാഥകളായി സമ്മേളന നഗരിയിലേക്ക് നീങ്ങും. സി.പി.ഐ-ജെ.എസ്.എസ് നേതാക്കള്‍ ചടങ്ങില്‍ സംബനംധിക്കും.
Post Your Comments